നമ്മൾ എത്ര കരുതലോടെ പ്ലാൻ ചെയ്താലും, ജീവിതത്തിന്റെ ഗതി ചിലപ്പോൾ അമ്പരപ്പിച്ചെന്നു വരും. പെട്ടെന്നുള്ള രോഗം, അപ്രതീക്ഷിത അപകടം അല്ലെങ്കിൽ പതിവ് ചെക്ക്-അപ്പ് പോലും പെട്ടെന്നുള്ള സാമ്പത്തിക ബാധ്യതയിലേക്കു നയിച്ചേക്കാം.
വർഷംതോറും മെഡിക്കൽ ചെലവുകൾ വർധിക്കുന്നതിനാൽ, ഹെൽത്ത് ഇൻഷ്വറൻസ് ഒരു സംരക്ഷണ കവചം മാത്രമല്ല, ആവശ്യകതയായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് പോളിസി വാർഷികമായി അവലോകനം ചെയ്യേണ്ടത് പ്രധാനമാകുന്നത്.
ഹെൽത്ത് ഇൻഷ്വറൻസ് വാർഷികമായി അവലോകനം ചെയ്യേണ്ടതിന്റെ പ്രാധാന്യം
ജീവിതശൈലിക്കനുയോജ്യമായ തരത്തിൽ പ്ലാൻ അഡ്ജസ്റ്റ് ചെയ്യുക: നിങ്ങളുടെ ഹെൽത്ത് ഇൻഷ്വറൻസ് ആവശ്യങ്ങൾ മാറിമാറി വരും; ജീവിതശൈലി മാറുന്നതനുസരിച്ച് അവയിലും മാറ്റങ്ങൾ ആവശ്യമായി വരുന്നു. സ്ട്രെസ് ലെവൽ, ഭക്ഷണശീലങ്ങൾ, തൊഴിൽ അന്തരീക്ഷം, യാത്രാ ഫ്രീക്വൻസി, പ്രായം തുടങ്ങിയ ഘടകങ്ങൾ നിങ്ങളുടെ ഹെൽത്ത് റിസ്കുകളെ സ്വാധീനിക്കുന്നു. വാർഷികമായി പ്ലാൻ അവലോകനം ചെയ്യുന്നതിലൂടെ, നിങ്ങളുടെ കവറേജ് വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകളിൽനിന്നു മതിയായ സാമ്പത്തിക സംരക്ഷണം നൽകുന്നുവെന്ന് ഉറപ്പാക്കാം.
പുതിയ ഉത്പന്നങ്ങളെയും ഫീച്ചറുകളെയുംകുറിച്ച് അറിയുക: ഇന്ത്യയിലെ ഹെൽത്ത് ഇൻഷ്വറൻസ് മാർക്കറ്റ് ഊർജസ്വലമാണ്, ഇൻഷ്വറർമാർ പതിവായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയോ നിലവിലുള്ളവ മെച്ചപ്പെടുത്തുകയോ ചെയ്യുന്നു. അറിവോടെ തുടരുന്നത് നിലവിലെ പ്ലാൻ പുതിയ ഓപ്ഷനുകളുമായി താരതമ്യം ചെയ്യാനും അവയിലേക്കു മാറുന്നത് അല്ലെങ്കിൽ അപ്ഗ്രേഡ് ചെയ്യുന്നത് മികച്ച മൂല്യവും സംരക്ഷണവും നൽകുമോ എന്നു തീരുമാനിക്കാനും സഹായിക്കും.
ക്യുമുലേറ്റീവ് ബോണസ് (സിബി) ആനുകൂല്യങ്ങൾ നേടാം: മിക്ക ഇൻഷ്വറർമാരും പോളിസി ഉടമകൾക്ക് ക്ലെയിം ചെയ്യാത്ത ഓരോ വർഷവും ക്യുമുലേറ്റീവ് ബോണസ് നൽകുന്നു. ഈ ബോണസ് പ്രതിവർഷം 10% മുതൽ 100% വരെ ആകാം, നിങ്ങളുടെ കവറേജ് തുക വർധിപ്പിക്കുന്നതിലൂടെയോ നിങ്ങളുടെ പ്രീമിയം കുറയ്ക്കുന്നതിലൂടെയോ ഈ ആനുകൂല്യം ലഭ്യമാകും.
മുമ്പേ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ: ഹെൽത്ത് ഇൻഷ്വറൻസ് പോളിസികളിൽ പലപ്പോഴും തിമിരം, പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം എന്നിവ പോലുള്ള മുമ്പേ നിലവിലുള്ള രോഗങ്ങൾക്ക് വെയ്റ്റിംഗ് പീരീഡ് ഉണ്ട്. ഈ വെയ്റ്റിംഗ് പീരീഡുകൾ ഓരോ ഇൻഷ്വറർമാരിലും വ്യത്യാസപ്പെടും. പ്ലാൻ വാർഷികമായി അവലോകനം ചെയ്യുകയാണെങ്കിൽ, മറ്റൊരു ഇൻഷ്വറർ അതേ വ്യവസ്ഥകൾക്ക് കുറഞ്ഞ വെയ്റ്റിംഗ് ടൈം അല്ലെങ്കിൽ മികച്ച നിബന്ധനകൾ ഓഫർ ചെയ്യുന്നുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയും.
വർധിച്ചുവരുന്ന ഹെൽത്ത്കെയർ ചെലവുകൾ കണക്കിലെടുക്കുക: ഇന്ത്യയിലെ ചികിത്സച്ചെലവുകൾ ക്രമാനുഗതമായി വർധിക്കുകയാണ്. വാർഷികമായി പ്ലാൻ അവലോകനം ചെയ്യുന്നത് ഇൻഷ്വേർഡ് തുക വർധിപ്പിക്കാനോ ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷപോലുള്ള റൈഡറുകൾ ചേർക്കാനോ അവസരം നൽകുന്നു. ഭാവി മെഡിക്കൽ ചെലവുകൾ നിറവേറ്റുന്നതിന് പോളിസി പര്യാപ്തമാണെന്ന് ഇത് ഉറപ്പുവരുത്തും.
ഒടുവിലായി, വാർഷിക അവലോകനം എന്നത് ഒരു നല്ല ശീലം എന്നതിലും ഉപരിയായി ഹെൽത്ത് ഇൻഷ്വറൻസ് പ്രസക്തവും വിശ്വസനീയവും യഥാർഥ ആവശ്യങ്ങൾക്കനുസൃതമായി നിലനിർത്താനുള്ള മികച്ച മാർഗവും കൂടിയാണ്.