പാറ്റ്ന: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ രൂക്ഷവിമർശനവുമായി ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
ബിഹാർ ഉൾപ്പടെ അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് കമ്മീഷനെ ജനാധിപത്യത്തെ തകർക്കാനുള്ള ആയുധമാക്കി മാറ്റി. ഇനി ജനങ്ങൾ തെരുവിലിറങ്ങി കമ്മീഷനെ സുതാര്യതവും ഉത്തരവാദിത്വവുമുള്ളവരാക്കി മാറ്റും- തേജസ്വി പറഞ്ഞു.