വൈത്തിരി: ശക്തമായ മഴയില്‍ പൊഴുതന പഞ്ചായത്തില ആനോത്ത് ഗ്രാമത്തില്‍ വെള്ളപ്പൊക്കം. നിരവധി വീടുകളും മോസ്ക്കും ഭാഗികമായി വെള്ളത്തിലായി. ആനോത്ത് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറിയത്. 2019ലെ പ്രളയത്തിനുശേഷം ആദ്യമായാണ് പ്രദേശത്ത് വലിയ വെള്ളപ്പൊക്കമെന്ന് നാട്ടുകാര്‍ പറഞ്ഞു.
അടിയന്തരമായി ഇടപെട്ട പ്രാദേശിക ഭരണകൂടവും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വൈകുന്നേരത്തോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. വീടുകളില്‍ ചെളിയും മാലിന്യവും അടിഞ്ഞത് ദുരിതമായി. ഇനിയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അധികൃതര്‍ പുഴയോരവാസികക്ക് ജാഗ്രതാ നിര്‍ദേശം നല്കി.