Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Another Alligator

Thiruvananthapuram

നെ​യ്യാ​ർഡാ​മി​ല്‍ വീ​ണ്ടും ചീ​ങ്ക​ണ്ണി​യെക്കണ്ടു

നെ​യ്യാ​ർ​ഡാം: നെ​യ്യാ​ർ ഡാ​മി​ല്‍ വീ​ണ്ടും ചീ​ങ്ക​ണ്ണി ഭീതി. ക​ര​യി​ലെ പാ​റ​പ്പു​ട​വു​ക​ളി​ൽ ഇ​ഴ​ഞ്ഞെ​ത്തുകയും പി​ന്നെ അ​ണ​ക്കെ​ട്ടി​ലേ​ക്കു തിരികെ പോ​കുന്നതുമാണ് നാട്ടുകാർ കണ്ടത്. നെ​യ്യാ​ർ ജ​ല സം​ഭ​ര​ണി​യി​ൽ ചീ​ങ്ക​ണ്ണി​യെ ക​ണ്ട​താ​യി വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ തിയിലായിരിക്കുകയാണ്.
പ​ന്ത, മ​ര​കു​ന്നം, മാ​യം ഭാ​ഗ​ങ്ങ​ളി​ലും ചീ​ങ്ക​ണ്ണി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ണ്ട്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി വ​നം വ​കു​പ്പും സ്ഥി​രീ ക​രി​ക്കു​ന്നു. അ​തേ സ​മ​യം കു​ടി​ക്കാ​നും കു​ളി​ക്കാ​നും ജ​ലാ​ശ​യ​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന സം​ഭ​ര​ണി​യു​ടെ തീ​ര​ത്തെ താ​മ​സ​ക്കാ​ര്‍​ക്ക് ഭ​യം ഏ​റി​യി​രി​ക്കു​ക​യാ​ണ്.

നേ​ര​ത്തെ നെ​യ്യാ​ര്‍ ഡാ​മി​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ചീ​ങ്ക​ണ്ണി കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചി​രു​ന്നു. ഇ​വ വ​ള​ർ​ന്നു വ​ലു​താ യി ​ആ​ക്ര​മ​ണം ന​ട​ത്തി​യ തോ​ടെ പ്ര​ദേ​ശ​ത്തു നാ​ലു​പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​പ്പെ​ട്ട​ത്. അം​ഗ​ഭം​ഗം വ​ന്ന​വ​രും നി​ര​വ​ധി​യു​ണ്ട്. ന​വം​ബ​ർ പ​കു​തി ക​ഴി​ഞ്ഞാ​ൽ മൂ​ന്നു മാ​സ​ത്തോ​ളം ചീ​ങ്ക​ണ്ണി​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​മാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ ഇ​വ അ​ക്ര​മ​ണ​കാ​രി​ക​ളാ​കും. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്നും ചീ​ങ്ക​ണ്ണി​ക​ൾ തീ​ര​ത്തേ​ക്ക് ക​യ​റു​ന്ന​തു ഭ​ക്ഷ​ണം ക​ണ്ടെ​ത്താ​നും മു​ട്ട​യി​ടാ​നു​ള്ള ഇ​ടം ക​ണ്ടെ​ത്താ​നു​മാ​ണ്. പ്ര​ജ​ന​ന​കാ​ലം മു​ത​ൽ മു​ട്ട​യി​ട്ട് കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങും​വ​രെ മു​ട്ട​യി​ട്ട പ്ര​ദേ​ശ​ത്ത് കാ​വ​ലാ​യി ഇ​വ​യു​ണ്ടാ​കും. ഇ​ക്കാ​ല​യ​ള​വി​ല്‍ ഇ​വ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​ക​ളാ​കു​ന്ന​തും പ​തി​വാ​ണ്. ക​ര​യി​ൽ കൂ​ടു​ണ്ടാ​ക്കി​യാ​ണ് ഇ​വ മു​ട്ട​യി​ടു​ക. ഉ​ത്ത​രം​ക​യം, കൊ​മ്പൈ, ഒ​രു​വ​പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഭ​ര​ണി​യു​ടെ ക​ര​യി​ൽ മു​മ്പ് ചീ​ങ്ക​ണ്ണി​ക​ളെ കാ​ണു​ക പ​തി​വാ​യി​രു​ന്നു. കു​മ്പി​ച്ച​ൽ, പ​ന്ത​പ്ലാ​മൂ​ട്, പു​ട്ടു​ക​ല്ല്, മ​ര​കു​ന്നം പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​യെത്തും. ​പ​ല ഭാ​ഗ​ത്തും വ​നം വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up