Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ansib

അ​ൻ​സി​ബ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ഞാ​ൻ പി​ന്തു​ണ​യ്ക്കു​ന്നു, ആ​രെ​യും പേ​ടി​ക്കാ​നി​ല്ല: കൃ​ഷ്ണ  

ന​ടി അ​ൻ​സി​ബ ഹ​സ​ൻ ഉ​ന്ന​യി​ച്ച തു​റ​ന്നു​പ​റി​ച്ചി​ലു​ക​ൾ​ക്ക് പി​ന്തു​ണ‍​യു​മാ​യി ന​ട​ൻ കൃ​ഷ്ണ. ഏ​റെ ആ​ദ​ര​വോ​ടെ​യും പ​വി​ത്ര​ത​യോ​ടെ​യും നോ​ക്കി​ക്ക​ണ്ടി​രു​ന്ന ഒ​രു സം​ഘ​ട​ന​യി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും നി​ല​വി​ലെ പോ​ക്കി​ൽ സാ​ധാ​ര​ണ അം​ഗ​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും കൃ​ഷ്ണ പ​റ​ഞ്ഞു.

ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്ന​ടി​ച്ച​ത്.

‘‘മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ നി​ല​വി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ന​മ്മെ ഏ​റെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന ഒ​ന്നാ​ണ്. നാ​മേ​വ​രും ഏ​റെ ആ​ദ​ര​വോ​ടെ നോ​ക്കി​ക്ക​ണ്ടി​രു​ന്ന ഒ​രു പ്ര​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ഇ​ത്ത​ര​മൊ​രു തു​റ​ന്നു​പ​റ​ച്ചി​ൽ ഉ​ണ്ടാ​കു​മ്പോ​ൾ, അ​വി​ടെ യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത് എ​ന്നോ​ർ​ത്ത് വി​ഷ​മം തോ​ന്നു​ന്നു​ണ്ട്.

ഈ ​വി​ഷ​യ​ത്തി​ൽ അ​ൻ​സി​ബ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ഞാ​ൻ പൂ​ർ​ണ​മാ​യും അ​നു​കൂ​ലി​ക്കു​ന്നു; എ​നി​ക്ക് ഇ​തി​ൽ ഒ​ന്നി​നെ​യും ഭ​യ​പ്പെ​ടാ​നി​ല്ല. സ​ത്യ​ങ്ങ​ൾ എ​ന്താ​യാ​ലും അ​ത് ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ളി​പ്പെ​ട​ണം, സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

അ​ൻ​സി​ബ ഇ​തൊ​രു ഔ​പ​ചാ​രി​ക​മാ​യ പ​രാ​തി​യാ​യി​ട്ട​ല്ല ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്, മ​റി​ച്ച് ത​ന്‍റെ ആ​ശ​ങ്ക​ക​ൾ തു​റ​ന്നു​പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 

ഭാ​ര​വാ​ഹി​ക​ൾ സാ​ധാ​ര​ണ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ല കാ​ര്യ​ങ്ങ​ളും മ​റ​ച്ചു​വ​യ്ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് അ​വ​രു​ടെ വാ​ക്കു​ക​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. 

ഈ ​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മെ​ന്ന നി​ല​യി​ൽ ന​മ്മ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ഘ​ട​ന​യു​ടെ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി​യാ​ണ്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ആ ​ല​ക്ഷ്യം ഇ​ല്ലാ​താ​കു​ന്ന​താ​യി തോ​ന്നു​ന്നു. ഇ​തേ രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ങ്കി​ൽ, ന​മ്മ​ളെ​പ്പോ​ലു​ള്ള നി​ര​വ​ധി അം​ഗ​ങ്ങ​ൾ​ക്ക് ഈ ​സം​ഘ​ട​ന​യി​ലു​ള്ള വി​ശ്വാ​സ്യ​ത പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടും.

അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ന​മ്മ​ൾ ഒ​രാ​ളെ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ഒ​രു പു​രോ​ഗ​തി വേ​ണ​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കാ​ര​ണം ഇ​ങ്ങ​ന​ത്തെ ഒ​രു പോ​ക്ക് പോ​യി​ക്ക​ഴി​ഞ്ഞാ​ൽ, അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ പോ​ലും ഒ​രു​പാ​ട് പേ​ർ​ക്ക് ഞ​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം കു​റ​ഞ്ഞു​തു​ട​ങ്ങി. കാ​ര​ണം പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ ഒ​രു ഏ​കോ​പ​ന​വു​മി​ല്ല. പ്ര​സി​ഡ​ന്‍റ് അ​റി​യാ​തെ സെ​ക്ര​ട്ട​റി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു, അ​ല്ലെ​ങ്കി​ൽ സെ​ക്ര​ട്ട​റി അ​റി​യാ​തെ പ്ര​സി​ഡ​ന്‍റ് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു. 

ഒ​രു പൊ​തു​യോ​ഗം ക​ഴി​ഞ്ഞി​ട്ട് പോ​ലും അ​ടു​ത്ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന് അം​ഗ​ങ്ങ​ൾ അ​റി​യു​ന്നി​ല്ല. ഞ​ങ്ങ​ൾ അ​റി​യു​ന്ന​ത് ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ൾ വ​ഴി​യാ​ണ്. 

ഒ​രു മു​തി​ർ​ന്ന സം​ഘം ഇ​രു​ന്ന് ഇ​ത് വി​ശ​ക​ല​നം ചെ​യ്യ​ണം. ഈ ​ക​മ്മി​റ്റി​ക്ക് ഇ​ത് കൊ​ണ്ടു​പോ​കാ​ൻ പ​റ്റു​ന്നി​ല്ലെ​ങ്കി​ൽ വേ​റെ ആ​ൾ​ക്കാ​രെ ഏ​ൽ​പ്പി​ക്ക​ണം. ബാ​ബു​ച്ചേ​ട്ട​ൻ (ഇ​ട​വേ​ള ബാ​ബു) ന​യി​ച്ച സ​മ​യ​ത്ത് അ​തി​നൊ​രു അ​ച്ച​ട​ക്ക​വും അ​ന്ത​സും ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ വ്യ​വ​സ്ഥാ​പി​ത​മാ​യി കാ​ര്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ പ​റ്റു​ന്ന​വ​ർ വ​ര​ണം.’’​കൃ​ഷ്ണ പ​റ​ഞ്ഞു.

Latest News

Corehub Up