Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnswerScripts

എഐ എക്സാം പ്ലാറ്റ്ഫോമുമായി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്തേ​കി, നി​ർ​മി​ത​ബു​ദ്ധി​യു​ടെ (എ​ഐ) സ​ഹാ​യ​ത്തോ​ടെ സ​മ​ഗ്ര പ​രീ​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (ഓ​ട്ടോ​ണ​മ​സ്).

ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്ക​ൽ മു​ത​ൽ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, ഉ​ത്ത​ര​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം, ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളും ഒ​രൊ​റ്റ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന എ​ഐ എ​ക്സാം പ്ലാ​റ്റ്‌​ഫോ​മാ​ണ് കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് എ​ന്‍റ​ർ​പ്രൈ​സ് സൊ​ല്യൂ​ഷ​ൻ​സ് (എ​ഇ​എ​സ്) വി​ഭാ​ഗം വി​ക​സി​പ്പി​ച്ച​ത്.

വി​ഷ​യം, പ​ഠ​ന​ല​ക്ഷ്യ​ങ്ങ​ൾ, മാ​ർ​ക്ക്, ചോ​ദ്യ​ങ്ങ​ളു​ടെ നി​ല​വാ​രം എ​ന്നി​വ ന​ൽ​കി​യാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ലി​യ തോ​തി​ൽ ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ പ്ലാ​റ്റ്‌​ഫോ​മി​ന് ക​ഴി​യും. മ​ൾ​ട്ടി​പ്പി​ൾ ചോ​യ്‌​സ് ചോ​ദ്യ​ങ്ങ​ൾ​ക്കും (എം​സി​ക്യു) വി​വ​ര​ണാ​ത്മ​ക ചോ​ദ്യ​ങ്ങ​ൾ​ക്കും സൗ​ക​ര്യ​മു​ണ്ട്. ത​യാ​റാ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ, ഉ​ത്ത​ര​സൂ​ചി​ക, മൂ​ല്യ​നി​ർ​ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശോ​ധി​ച്ച് ആ​വ​ശ്യാ​നു​സ​ര​ണം തി​രു​ത്താ​നും സാ​ധി​ക്കും.

ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ഒ​രേ നി​ല​യി​ലു​ള്ള ചോ​ദ്യ​ശേ​ഖ​ര​ത്തി​ൽ നി​ന്ന് ക്ര​മ​ര​ഹി​ത​മാ​യി വ്യ​ത്യ​സ്ത ചോ​ദ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​തി​ലൂ​ടെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ല്യ​നി​ല​വാ​ര​ത്തി​ലു​ള്ള​തും എ​ന്നാ​ൽ, വ്യ​ത്യ​സ്ത​വു​മാ​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ഉ​റ​പ്പാ​ക്കാം.

അ​ധ്യാ​പ​ക​ർ അ​നു​മ​തി ന​ൽ​കു​ന്ന പ​ക്ഷം ല​ഭി​ച്ച ചോ​ദ്യ​ത്തി​ന് പ​ക​രം അ​തേ നി​ല​യി​ലു​ള്ള മ​റ്റൊ​രു ചോ​ദ്യം തെ​ര​ഞ്ഞെ​ടു​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. പ്രോ​ക്ട​റിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രീ​ക്ഷ​യു​ടെ സു​ര​ക്ഷ​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​നും പ്ലാ​റ്റ്‌​ഫോം സ​ഹാ​യി​ക്കു​ന്നു.

ഉ​ത്ത​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം എ​ഐ അ​ധി​ഷ്ഠി​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ ഫ​ലം ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. അ​ധ്യാ​പ​ക​രു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മാ​ത്രം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്. വി​ശ​ദ​മാ​യ മൂ​ല്യ​നി​ർ​ണ​യ റി​പ്പോ​ർ​ട്ടോ​ടു​കൂ​ടി​യ ഫ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​മെ​യി​ൽ, വാ​ട്സ്ആ​പ്പ് എ​ന്നി​വ വ​ഴി ല​ഭി​ക്കും. ഫ​ല​ത്തി​ലെ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് അ​തി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​നും ക​ഴി​യും.

മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ സം​ശ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നും പു​നഃ​പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​നും പ്ലാ​റ്റ്‌​ഫോ​മി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഒ​രു ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​വും മൊ​ത്ത​ത്തി​ലു​ള്ള പ്ര​ക​ട​ന​വും എ​ഐ വി​ശ​ക​ല​നം ചെ​യ്ത് അ​ധ്യാ​പ​ക​ർ​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കും.

Latest News

Corehub Up