Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anthony Poola

സഭയോടും രാജ്യത്തോടും പ്രതിബദ്ധതയുള്ളവരായി അല്മായർ മാറണം: കർദിനാൾ ആന്‍റണി പൂല

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യ്ക്കും രാ​​​ജ്യ​​​ത്തി​​​നും വേ​​​ണ്ടി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​ത്തോ​​​ടെ​​​യും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രാ​​​യി അ​​​ല്മാ​​​യ​​​ർ മാ​​​റ​​​ണ​​​മെ​​​ന്ന് ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ന്‍റ​​​ണി പൂ​​​ല.

ഡ​​​ൽ​​​ഹി​​​യി​​​ലെ ഡോ​​​ൺ ബോ​​​സ്കോ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ഓ​​​ൾ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ൻ (എ​​​ഐ​​​സി​​​യു) 12-ാമ​​​ത് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നും 72-ാമ​​​ത് വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​നും ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് ക​​​ർ​​​ദി​​​നാ​​​ൾ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ന്‍റ​​​ണി പൂ​​​ല നേ​​​രി​​​ട്ട് എ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ സ​​​ന്ദേ​​​ശം വാ​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ​​​വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. 1919ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ സം​​​ഘ​​​ട​​​ന ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി അ​​​ല്മാ​​​യ​​​രെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​വും നേ​​​തൃ​​​ത്വ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​ദൗ​​​ത്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സ​​​ഭ​​​യോ​​​ടും സ​​​മൂ​​​ഹ​​​ത്തോ​​​ടും രാ​​​ജ്യ​​​ത്തോ​​​ടു​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ല്‌​​​മാ​​​യ നേ​​​തൃ​​​ത്വ​​​മാ​​​ണു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സ​​​ത്തി​​​ൽ ആ​​​ഴ​​​മാ​​​യി വേ​​​രൂ​​​ന്നി​​​യ​​​തും സ​​​ഭ​​​യോ​​​ട് ഐ​​​ക്യ​​​പ്പെ​​​ട്ട​​​തും പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തു​​​മാ​​​യ അ​​​ല്മാ​​​യ​​​ർ രാ​​​ജ്യ​​​ത്തി​​​ന്‍റെ പൊ​​​തു​​​ന​​​ന്മ​​​യ്ക്കും മ​​​നു​​​ഷ്യ​​​വ്യ​​​ക്തി​​​യു​​​ടെ അ​​​ന്ത​​​സി​​​നും വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് ഡോ. ​​​ഇ​​​ഗ്നേ​​​ഷ്യ​​​സ് മ​​​സ്ക​​​രീ​​​നാ​​​സി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ, എ​​​ഐ​​​സി​​​യു ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ൻ​​​സി ആ​​​ർ. വാ​​​സ്, ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ചി​​​ന്ന​​​പ്പ, എ.​​​സി. മൈ​​​ക്കി​​​ൾ, അ​​​ഡ്വ. ജ​​​ന്നീ​​​സ് ഫ്രാ​​​ൻ​​​സി​​​സ്, അ​​​ഡ്വ. ഏബ്ര​​​ഹാം പാ​​​ട്ടി​​​യാ​​​നി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സി​​​ബി​​​സി​​​ഐ കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ലെ​​​യ്റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വാ​​​യി​​​ച്ചു.

Latest News

Corehub Up