Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnthonyPoole

മാ​ര്‍ ഈ​വാ​നി​യോ​സ് ത​ല​മു​റ​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​മേ​കി: ക​ര്‍​ദി​നാ​ള്‍ ആ​ന്‍റ​ണി പൂ​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ധ​​​​ന്യ​​​​ന്‍ മാ​​​​ര്‍ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത ത​​​​ല​​​​മു​​​​റ​​​​ക​​​​ള്‍​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​മേ​​​​കി​​​​യ മ​​​​ഹാ ഇ​​​​ട​​​​യ​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ ഡോ.​​​​ ആ​​​​ന്‍റ​​​​ണി പൂ​​​​ല. ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ത്യാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​മ​​​​മാ​​​​തൃ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ധ​​​​ന്യ​​​​ന്‍ മാ​​​​ര്‍ ഈ​​​​വാ​​​​നി​​​​യോ​​​​സ്.

ധ​​​​ന്യ​​​​ന്‍ മാ​​​​ര്‍ ഈ​​​​വാ​​​​നി​​​​യോ​​​​സി​​​​ന്‍റെ 73-ാം ഓ​​​​ര്‍​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​മൂ​​​​ഹ​​​​ബ​​​​ലി മ​​​​ധ്യേ വ​​​​ച​​​​ന സ​​​​ന്ദേ​​​​ശം ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ര്‍​ദി​​​​നാ​​​​ള്‍.

രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യി​​​​ല്‍ ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ മു​​​​ഖ്യ​​​​കാ​​​​ര്‍​മി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ്, ക​​​​സാ​​​​ക്കി​​​സ്ഥാ​​​​നി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ന്‍ സ്ഥാ​​​​ന​​​​പ​​​​തി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ജോ​​​​ര്‍​ജ് പ​​​​നം​​​​തു​​​​ണ്ടി​​​​ല്‍, ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ സാ​​​​മു​​​​വേ​​​​ല്‍ മാ​​​​ര്‍ ഐ​​​​റേ​​​​നി​​​​യോ​​​​സ്, ജോ​​​​സ​​​​ഫ് മാ​​​​ര്‍ തോ​​​​മ​​​​സ്, വി​​​​ന്‍​സെ​​​​ന്‍റ് മാ​​​​ര്‍ പൗ​​​​ലോ​​​​സ്, തോ​​​​മ​​​​സ് മാ​​​​ര്‍ അ​​​​ന്തോ​​​​ണി​​​​യോ​​​​സ്, ഗീ​​​​വ​​​​ര്‍​ഗീ​​​​സ് മാ​​​​ര്‍ മ​​​​ക്കാ​​​​റി​​​​യോ​​​​സ്, യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ്, മാ​​​​ത്യൂ​​​​സ് മാ​​​​ര്‍ പോ​​​​ളി​​​​കാ​​​​ര്‍​പ്പ​​​​സ്, മാ​​​​ത്യൂ​​​​സ് മാ​​​​ര്‍ പ​​​​ക്കോ​​​​മി​​​​യോ​​​​സ്, ആ​​​​ന്‍റ​​​​ണി മാ​​​​ര്‍ സി​​​​ല്‍​വാ​​​​നോ​​​​സ്, യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ അ​​​​ല​​​​ക്സി​​​​യോ​​​​സ്, യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ ക്രി​​​​സോ​​​​സ്റ്റം, ജോ​​​​ഷ്വാ മാ​​​​ര്‍ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് എ​​​​ന്നി​​​​വ​​​​രും സ​​​​ഹ​​​​കാ​​​​ര്‍​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്നൂ​​​​റി​​​​ലേ​​​​റെ വൈ​​​​ദി​​​​ക​​​​രും സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​ര്‍​ന്നു. ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ക​​​​വാ​​​​ട​​​​ത്തി​​​​ല്‍ ക​​​​ര്‍​ദി​​​​നാ​​​​ള്‍ ആ​​​​ന്‍റ​​​​ണി പൂ​​​​ല​​​​യ്ക്ക് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക സ്വീ​​​​ക​​​​ര​​​​ണം ഇ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ല്‍​കി. തു​​​​ട​​​​ര്‍​ന്ന് ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ല്‍ അ​​​​നു​​​​സ്മ​​​​ര​​​​ണ പ്രാ​​​​ര്‍​ഥ​​​​ന ന​​​​ട​​​​ന്നു.

ധ​​​​ന്യ​​​​ന്‍ മാ​​​​ര്‍ ഈ​​​​വാ​​​​നി​​​​യോ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന അം​​​​ശ​​​​വ​​​​ടി​​​​യും സ്ലീ​​​​ബാ​​​​യു​​​​മാ​​​​ണ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്. റ​​​​വ. ഡോ. ​​​​സി​​​​റി​​​​ള്‍ ആ​​​​ന​​​​ന്ദ് ഒ​​​​ഐ​​​​സി, റ​​​​വ. ഡോ. ​​​​പ്ര​​​​മോ​​​​ദ് ഒ​​​​ഐ​​​​സി എ​​​​ന്നി​​​​വ​​​​ര്‍ ര​​​​ചി​​​​ച്ച പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

നാ​​​​ടി​​​​ന്‍റെ നാ​​​​നാ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ വ​​​​ലി​​​​യ പ​​​​ങ്കാ​​​​ളി​​​​ത്തം അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ 15 ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ന്നു​​​​വ​​​​ന്ന ഓ​​​​ര്‍​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ള്‍ സ​​​​മാ​​​​പി​​​​ച്ചു.

Latest News

Corehub Up