Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti Goonda Act

ഇ​നി ക​ളി മാ​റും; ബം​ഗാ​ളി​ൽ ഗു​ണ്ടാ​നി​യ​മം പാ​സാ​ക്കി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും ക​ർ​ശ​ന​മാ​യി അ​ടി​ച്ച​മ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഗു​ണ്ടാ നി​യ​മം പാ​സാ​ക്കി. തി​ങ്ക​ളാ​ഴ്‌​ച നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​നെ 176 പേ​ർ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 41 പേ​ർ എ​തി​ർ​ത്തു.

പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന ഏ​തൊ​രാ​ളെ​യും ഒ​രു വ​ർ​ഷം വ​രെ വി​ചാ​ര​ണ കൂ​ടാ​തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​യ്ക്കു​ന്ന​താ​ണ് നി​യ​മം. ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കും ഇ​തി​നു​ള്ള ഉ​ത്ത​ര​വ് നേ​രി​ട്ട് പു​റ​പ്പെ​ടു​വി​ക്കാ​നാ​കും.

അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ പൊ​തു-​സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും അ​വ​രി​ൽ നി​ന്ന് ത​ന്നെ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നും നി​യ​മ​ത്തി​ൽ ക​ർ​ശ​ന വ്യ​വ​സ്ഥ​യു​ണ്ട്. ക​ള്ള​ക്ക​ട​ത്ത്, അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം, വ​ന്യ​ജീ​വി-​വ​നം കൊ​ള്ള എ​ന്നി​വ​യെ​ല്ലാം ഇ​നി​മു​ത​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രും.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​നോ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കോ ജി​ല്ല​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്താ​നു​ള്ള അ​ധി​കാ​ര​വും ഈ ​നി​യ​മം വ​ഴി ല​ഭ്യ​മാ​കും. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കാ​നാ​ണ് പു​തി​യ നി​യ​മ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

Latest News

Corehub Up