അഞ്ചല്‍ : ജില്ലാ പഞ്ചായത്ത് 2026- 27 സാമ്പത്തികവര്‍ഷം നടപ്പിലാക്കുന്ന തെരുവ് നായകളുടെ പേവിഷ ബാധ പ്രതിരോധ കുത്തിവയ്പ പദ്ധതിക്കു തുടക്കമായി.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഏരൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. ആര്. ലതാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. അജയന് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീജ റിപ്പോര്‍ട്ടവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ് ആതിര പ്രവീണ്‍, ജില്ലാ പഞ്ചായത്തംഗം ഷിജുകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് പി.ആര് ബാലചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. അംബികാ കുമാരി, ഹസീന, പഞ്ചായത്ത് അംഗങ്ങളായ അര്. ബിജു, പത്മകുമാര്‍, രാജേഷ് , ബിനു, ഇന്ദു, ശ്യാംകുമാര്‍, ഡോ. വി. ആര്‍ഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.