Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anticipatory Bail Granted

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ അ​തി​ക്ര​മം; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ക്കേ​സി​ൽ  ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​ചേ​ർ​ത്ത് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. 

ജൂ​ലൈ 11ന് ​യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫി​നെ അ​റ​സ്റ്റ് ചെ​യ്ത് അ​ടൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പൊ​ലി​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​ന്ന് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. എ​ഫ്ഐ​ആ​റി​ൽ പ്ര​തി​ക​ളെ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന​വ​ർ എ​ന്നു​മാ​ത്ര​മാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

പി​ന്നീ​ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ യാ​തൊ​രു​വി​ധ അ​തി​ക്ര​മ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ വാ​ദം. പ​രാ​തി​ക്കാ​രി എ​ന്ന നി​ല​യി​ൽ പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്റ്റേ​ഷ​ന് അ​ക​ത്തോ പു​റ​ത്തോ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. പൊ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ​റ​ഞ്ഞു. സെ​ല്ലി​നു​ള്ളി​ൽ ക​യ​റു​ക​യോ പ്ര​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും സെ​ല്ലി​ന് പു​റ​ത്തു​നി​ന്ന് സു​ഖ​മാ​ണോ ചേ​ട്ടാ എ​ന്ന് മാ​ത്ര​മാ​ണ് ചോ​ദി​ച്ച​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up