Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antistudent

വിദ്യാര്‍ഥിവിരുദ്ധ നടപടിയില്‍നിന്നു പിന്മാറണമെന്ന് കെഎസ്എസ്ടിഎഫ്

കോ​ട്ട​യം: മാ​റ്റി​വച്ച പ്ല​സ് വ​ണ്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ശ​നി​യാ​ഴ്ച ര​ണ്ടു നേ​ര​മാ​യി ന​ട​ത്താ​നു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​രീ​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം തി​ക​ച്ചും വി​ദ്യാ​ര്‍ഥിവി​രു​ദ്ധ​മാ​ണെ​ന്നും തീ​രു​മാ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ഫ്ര​ണ്ട്.

പ്രാ​ധാ​ന്യ​മേ​റി​യ പ്ല​സ് വ​ണ്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ തി​ക​ച്ചും ലാ​ഘ​വ​ത്തോ​ടെ കാ​ണു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണ്. ഒ​രു വിഭാഗം വി​ദ്യാ​ര്‍ഥി​ക​ള്‍ത​ന്നെ ര​ണ്ടു​നേ​ര​വും പ​രീ​ക്ഷ എ​ഴു​തേ​ണ്ട സാ​ഹ​ച​ര്യം വി​ദ്യാ​ര്‍ഥിവി​രു​ദ്ധ​വും പ​രീ​ക്ഷ​യു​ടെ ഗൗ​ര​വംത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​ണ്.

ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളി​ല്‍നി​ന്ന് വി​ദ്യാ​ഭ്യാ​സവ​കു​പ്പിന്‍റെ പ​രീ​ക്ഷാവി​ഭാ​ഗം മാ​റിനി​ല്‍ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ല്‍ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ച് പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up