Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnupamaKrishnan

America

അ​നു​പ​മ കൃ​ഷ്ണ​ൻ ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ

ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സിന്‍റെ (ഫോ​മാ)​ 2026 - 2028 കാ​ല​യ​ള​വി​ലെ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണാ​യി അ​നു​പ​മ കൃ​ഷ്ണ​ൻ ചു​മ​ത​ല​യേ​റ്റു.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല പ​രി​ച​യ​വും വി​വി​ധ ത​ല​ങ്ങ​ളി​ലെ നേ​തൃ​ത്വ​പാ​ട​വ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​പ​മ​യ്ക്ക് പു​തി​യ ചു​മ​ത​ല ല​ഭി​ച്ച​ത്.

ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജി​യ​ൺ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​നു​പ​മ കൃ​ഷ്ണ​ൻ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഒ​ഹാ​യോ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പി​ന്നീ​ട് പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

2024 - 2026 കാ​ല​യ​ള​വി​ൽ ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഫോ​മാ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ പി. ​ജോ​സ്, ട്ര​ഷ​റ​ർ പ്ര​ദീ​പ് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ മ​ത്താ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​മ​ഞ്ജു പി​ള്ള, ജോ​യിന്‍റ് ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കൊ​പ്പ​മാ​ണ് അ​നു​പ​മ കൃ​ഷ്ണ​ൻ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി വ​നി​ത​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക, വ​നി​താ നേ​തൃ​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ക എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി വി​മ​ൻ​സ് ഫോ​റ​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​വി​ധ സം​ഘ​ട​നാ ത​ല​ങ്ങ​ളി​ൽ നേ​ടി​യ അ​നു​ഭ​വ​സ​മ്പ​ത്തും നേ​തൃ​ത്വ മി​ക​വും ഫോ​മാ വി​മ​ൻ​സ് ഫോ​റ​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പു​തി​യ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നൊ​പ്പം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളും വേ​ദി​ക​ളും ഒ​രു​ക്കു​ന്ന​തി​ലും വി​മ​ൻ​സ് ഫോ​റം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

അ​നു​പ​മ കൃ​ഷ്ണ​ന്‍റെ നി​യ​മ​നം ഫോ​മാ വ​നി​താ നേ​തൃ​ത്വ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്ന​തോ​ടൊ​പ്പം ഗ്രേ​റ്റ് ലേ​ക്സ് റീ​ജി​യ​ണും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഒ​ഹാ​യോ​യ്ക്കും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up