Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apologizes

എൻറോൾ വിലക്കിയതിൽ വിദ്യാർഥികളോട് മാപ്പ് പറഞ്ഞ് ബാർകൗൺസിൽ ചെയർമാൻ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദേശമിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു.

ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ വിദ്യാർഥികളെയായിരുന്നു വിലക്കിയിരുന്നത്. വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. സംഭവത്തിൽ ചീഫ് ജസ്റ്റീസടക്കം രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണിപ്പോൾ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞിരിക്കുന്നത്.

നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ തന്‍റെ വാക്കുകളോ കത്തോ, നമ്മുടെ നിയമ വിദ്യാർഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിൽ താൻ ആത്മാർഥമായി ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ പറയുന്നതിൽ യാതൊരു മടിയും തനിക്കില്ല.

ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തിന്‍റെയോ അഹങ്കാരത്തിന്‍റെയോ വിഷയമല്ല. അത് നമ്മുടെ വിദ്യാർഥികളുടെ വികാരങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് മാത്രമാണെന്നും മനൻ കുമാർ മിശ്ര പറഞ്ഞു.

International

എപ്സ്റ്റീൻ ബന്ധം: ജീവനക്കാരോടു മാപ്പു ചോദിച്ച് ബിൽ ഗേറ്റ്സ്

ന്യൂ​​യോ​​ർ​​ക്ക്: ലൈം​​ഗി​​ക കു​​റ്റ​​വാ​​ളി ജെ​​ഫ്രി എ​​പ്സ്റ്റീ​​നു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ ഗേ​​റ്റ് ഫൗ​​ണ്ടേ​​ഷ​​ൻ ജീ​​വ​​ന​​ക്കാ​​രോ​​ടു മാ​​പ്പു ചോ​​ദി​​ച്ച് ശ​​തകോ​​ടീ​​ശ്വ​​ര​​ൻ ബി​​ൽ ഗേ​​റ്റ്സ്.

ര​​ണ്ടു റ​​ഷ്യ​​ൻ സ്ത്രീ​​ക​​ളു​​മാ​​യി ത​​നി​​ക്കു ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് ബി​​ൽ ഗേ​​റ്റ്സ് സ​​മ്മ​​തി​​ച്ചു.

എ​​ന്നാ​​ൽ, താ​​ൻ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ഒ​​ന്നും ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു ബി​​ൽ ഗേ​​റ്റ്സ് പ​​റ​​ഞ്ഞു. 2011ലാ​​ണ് താ​​ൻ എ​​പ്സ്റ്റീ​​നെ ക​​ണ്ട​​തെ​​ന്ന് ഗേ​​റ്റ്സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

International

സോറി... ആ നുണ വിശ്വസിച്ചുപോയിച മാപ്പ് പറഞ്ഞ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

ല​​​​ണ്ട​​​​ൻ: ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​ന്‍റെ ഇ​​​​ര​​​​ക​​​​ളോ​​​​ട് മാ​​​​പ്പു പ​​​​റ​​​​ഞ്ഞ് ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ​​​​യ്ർ സ്റ്റാ​​​​ർ​​​​മ​​​​ർ. ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പീ​​​​റ്റ​​​​ർ മ​​​​ൻഡൽ​​​​സ​​​​ണി​​​​നെ യു​​​​എ​​​​സി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മാ​​​​പ്പു പ​​​​റ​​​​ഞ്ഞ​​​​ത്. ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​നെ അ​​​​റി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് മ​​​ൻഡൽ​​​​​​സ​​​​ൺ ത​​​​ന്നെ ധ​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. മ​​​​​​​ൻഡൽ​​​​​​​​സ​​​​ണി​​​​ന്‍റെ നു​​​​ണ​​​​ക​​​​ൾ വി​​​​ശ്വ​​​​സി​​​​ച്ച് അ​​​​ദ്ദേ​​​​ഹ​​​​ത്തെ നി​​​​യ​​​​മി​​​​ച്ച​​​​തി​​​​ൽ ഖേ​​​​ദ​​​​മു​​​​ണ്ട്-​​​​അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി മ​​​​​​​​ൻഡൽ​​​​​​സ​​​​ണ് പ​​​​രി​​​​ച​​​​യ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു, പ​​​​ക്ഷേ ആ ​​​​ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ ആ​​​​ഴം ആ​​​​ർ​​​​ക്കു​​​​മ​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു- അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി തെ​​​​ളി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​​​​ൻഡൽ​​​​സ​​​​ണി​​​​നെ സ്റ്റാ​​​​ർ​​​​മ​​​​ർ ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ പു​​​​റ​​​​ത്താ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി മ​​​​​​​​ൻഡൽ​​​​സ​​​​ണി​​​​ന് സാ​​​​മ്പ​​​​ത്തി​​​​ക ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​രോ​​​​പ​​​​ണം.

എ​​​​പ്സ്റ്റി​​​​നി​​​​ൽ​​​​നി​​​​ന്ന് പ​​​​ണം കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു. ത​​​​ന്‍റെ ഓ​​​​ഫീ​​​​സ് മോ​​​​ശം കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ മ​​​​ൻഡൽ​​​​സ​​​​ൺ അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളൊ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച രേ​​​​ഖ​​​​ക​​​​ളി​​​​ൽ മ​​​​ൻഡൽ​​​​സ​​​​ണു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പു​​​​തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മ​​​​​​ൻഡൽ​​​​സ​​​​ൺ എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കി​​​​ട്ട​​​​താ​​​​യാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന ഫ​​​​യ​​​​ലി​​​​ലെ രേ​​​​ഖ​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

2003 മു​​​​ത​​​​ൽ 2004 വ​​​​രെ, മ​​​​ൻഡൽ​​​​​​സ​​​​ണു​​​​മാ​​​​യോ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ങ്കാ​​​​ളി​​​​യു​​​​മാ​​​​യോ ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​പ്സ്റ്റീ​​​​ൻ ആ​​​​കെ 75,000 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ മൂ​​​​ന്ന് ത​​​​വ​​​​ണ അ​​​​യ​​​​ച്ച​​​​താ​​​​യി പു​​​​തു​​​​താ​​​​യി പു​​​​റ​​​​ത്തു​​​​വ​​​​ന്ന ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ലെ രേ​​​​ഖ​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. 72 കാ​​​​ര​​​​നാ​​​​യ മ​​​​ൻഡൽ​​​​​​സ​​​​ൺ എ​​​​പ്സ്റ്റീ​​​​ൻ ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ചി​​​​രു​​​​ന്നു.

National

അ​ക്ര​മി​ക​ളോ​ടു ക്ഷ​മി​ക്കു​ന്ന​താ​യി പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​ക്

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​​യോ​​​​​ഗം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ത​​​​​ന്നെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും അ​​​​​പ​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​വ​​​​​രോ​​​​​ടും ത​​​​​ന്നെ തെ​​​​​റ്റാ​​​​​യി കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​വ​​​​​രോ​​​​​ടും ക്ഷ​​​​​മി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ ബി​​​​​ഹാ​​​​​രി നാ​​​​​യി​​​​​ക്.

അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ ചു​​​​​ട്ടു​​​​​കൊ​​​​​ന്ന ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ മി​​​​​ഷ​​​​​ന​​​​​റി ഗ്ര​​​​​ഹാം സ്റ്റെ​​​​​യി​​​​​ൻ​​​​​സി​​​​​ന്‍റെ​​​​​യും മ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും ര​​​​​ക്തസാ​​​​​ക്ഷി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് താ​​​​​നും ക്ഷ​​​​​മ​​​​​യു​​​​​ടെ പാ​​​​​ത തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ "മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ കാ​​​​​ത്ത​​​​​ലി​​​​​ക് ക​​​​​ണ​​​​​ക്‌​​​​​ടി​​​​​നു' ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ബി​​​​​പി​​​​​ൻ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

“എ​​​​​ന്നെ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ച്ച​​​​​വ​​​​​രോ​​​​​ടും എ​​​​​നി​​​​​ക്കെ​​​​​തി​​​​​രേ വ്യാ​​​​​ജ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​വ​​​​​രോ​​​​​ടും ഞാ​​​​​ൻ ക്ഷ​​​​​മി​​​​​ക്കു​​​​​ന്നു. ബാ​​​​​ക്കി​​​​​യെ​​​​​ല്ലാം ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ക​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്നു. ന​​​​​മ്മു​​​​​ടെ ദൈ​​​​​വം നി​​​​​രു​​​​​പാ​​​​​ധി​​​​​ക​​​​​മാ​​​​​യി ന​​​​​മ്മോ​​​​​ടു ക്ഷ​​​​​മി​​​​​ക്കു​​​​​ന്നു. ക്ഷ​​​​​മി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ൻ ന​​​​​മ്മെ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളോ​​​​​ടു​​​​​ള്ള എ​​​​​ന്‍റെ ഏ​​​​​ക അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന, സ​​​​​മാ​​​​​ധാ​​​​​ന​​​​​മാ​​​​​യി ജീ​​​​​വി​​​​​ക്കാ​​​​​നും ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ എ​​​​​ന്‍റെ വി​​​​​ശ്വാ​​​​​സം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മാ​​​​​ണ്. എ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഇ​​​​​രു​​​​​ണ്ട നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യ​​​​​ത്. എ​​​​​നി​​​​​ക്കു​​​​​വേ​​​​​ണ്ടി പ്രാ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ക​​​​​യും ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ന​​​​​ന്ദി”-​​​​​ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ ധെ​​​​​ൻ​​​​​ക​​​​​നാ​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട പാ​​​​​ർ​​​​​ജാം​​​​​ഗ് ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ അ​​​​​തി​​​​​ക്ര​​​​​മ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ ബി​​​​​ഹാ​​​​​രി നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം

സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തോ​​​​​ടെ ജീ​​​​​വി​​​​​ക്കാ​​​​​നും ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ ദൈ​​​​​വ​​​​​വി​​​​​ശ്വാ​​​​​സം പ്ര​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​നും അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മാ​​​​​ത്ര​​​​​മാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ 13ന് ​​​​ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ടി​​​​​നെ ക​​​​​ണ്ട​​​​​പ്പോ​​​​​ൾ താ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നും പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ത​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​തി​​​​​രാ​​​​​യ ക്രൂ​​​​​ര​​​​​മാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്നി​​​​​ട്ട് ര​​​​​ണ്ടാ​​​​​ഴ്ച പി​​​​​ന്നി​​​​​ട്ടി​​​​​ട്ടും ഇ​​​​​നി​​​​​യും നീ​​​​​തി ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് പാ​​​​​സ്റ്റ​​​​​ർ ബി​​​​​പി​​​​​ന്‍റെ മൂ​​​​​ത്ത സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു. ഞ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​ടും​​​​​ബം അ​​​​​ഗാ​​​​​ധ​​​​​മാ​​​​​യ വേ​​​​​ദ​​​​​ന​​​​​യി​​​​​ലും നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി സ​​​​​മാ​​​​​ധാ​​​​​നം ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ടു​​​​​മാ​​​​​ണ് ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത്.

പിന്തുണച്ചത് ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ

അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ലോ​​​​​ക്ക​​​​​ൽ പോ​​​​​ലീ​​​​​സ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ സ്ഥ​​​​​ല​​​​​ത്തെ ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളാ​​​​​ണു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ​​​​​ത്. പോ​​​​​ലീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു നീ​​​​​തി കി​​​​​ട്ടാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ ക്രൈ​​​​സ്ത​​​​വ​​​​രാ​​​​യ 45 പേ​​​​​ർ എ​​​​​സ്പി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച് നി​​​​​വേ​​​​​ദ​​​​​നം ന​​​​​ൽ​​​​​കി. ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ൽ പ​​​​​തി​​​​​നാ​​​​​യി​​​​​രം രൂ​​​​​പ​​​​​യോ​​​​​ളം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച് വാ​​​​​ഹ​​​​​നം വാ​​​​​ട​​​​​ക​​​​​യ്ക്കെ​​​​​ടു​​​​​ത്താ​​​​​ണ് ദൂ​​​​​രെ​​​​​യു​​​​​ള്ള ജി​​​​​ല്ലാ ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​സ്പി​​​​​യെ കാ​​​​​ണാ​​​​​ൻ പോ​​​​​യ​​​​​ത്. എ​​​​​ങ്കി​​​​​ലും ഇ​​​​​നി​​​​​യും കാ​​​​​ര്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ ഈ ​​​​​അ​​​​​വ​​​​​ഗ​​​​​ണ​​​​​ന നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​യ എ​​​​​ന്നെ​​​​​പ്പോ​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ലും നീ​​​​​തി​​​​​ന്യാ​​​​​യ​​​​​ വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​മു​​​​​ള്ള വി​​​​​ശ്വാ​​​​​സം ന​​​​​ഷ്‌‌​​​​​ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് -ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ക്ര​​​​​മ​​​​​ണം മു​​​​​ൻ​​​​​കൂ​​​​​ട്ടി ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത​​​​​താ​​​​​ണെ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്നും പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ഇ​​​​​താ​​​​​ണു വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും, പോ​​​​​ലീ​​​​​സ് സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ത​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. “ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ഞ​​​​​ങ്ങ​​​​​ൾ പോ​​​​​ലീ​​​​​സി​​​​​ൽ വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​യി​​​​​ച്ചു. ബി​​​​​പി​​​​​ൻ നാ​​​​​യി​​​​​ക്കി​​​​​ന്‍റെ ഭാ​​​​​ര്യ വ​​​​​ന്ദ​​​​​ന നേ​​​​​രി​​​​​ട്ടു പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ പോ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ തെ​​​​​ളി​​​​​വ് വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യം. കേ​​​​​സെ​​​​​ടു​​​​​ക്കാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

എ​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ ക്രൂ​​​​​ര​​​​​മാ​​​​​യി ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ശേ​​​​​ഷം ചെ​​​​​രു​​​​​പ്പു​​​​​മാ​​​​​ല അ​​​​​ണി​​​​​യി​​​​​ച്ച് അ​​​​​വ​​​​​ർ തെ​​​​​രു​​​​​വി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​ച്ചു. ഇ​​​​​തു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​ക്കി​​​​​യ അ​​​​​പ​​​​​മാ​​​​​നം വ​​​​​ള​​​​​രെ വ​​​​​ലു​​​​​താ​​​​​ണ്. തെ​​​​​രു​​​​​വി​​​​​ൽ സി​​​​​സി​​​​​ടി​​​​​വി​​​​​ക​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ ഇ​​​​​തി​​​​​നൊ​​​​​ന്നും തെ​​​​​ളി​​​​​വി​​​​​ല്ല”-​​​​ഉ​​​​​ദ​​​​​യ നാ​​​​​യി​​​​​ക് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up