ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം മാതൃഭൂമിയുടെ ട്രെയിലർ എത്തി. അപൂർവ ലാഖിയ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിയിരുന്നു. ഏപ്രിൽ 17നായിരുന്നു ആദ്യം ‘മാതൃഭൂമി’ തിയറ്ററുകളിൽ എത്തിക്കാൻ നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ റിലീസ് തീയതി മാറ്റി. ചിത്രം ഡിസംബർ നാലിന് എത്തും.
2020 ജൂൺ 15ന് ഗൽവാൻ താഴ്വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്.