തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ് മാസങ്ങൾ പിന്നിട്ടിട്ടും നിലവിലെ കെപിസിസി അധ്യക്ഷനു പകരക്കാരനെ കണ്ടെത്താനാവാതെ കോണ്ഗ്രസ് നേതൃത്വം. ഇതോടെ പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം കൃത്യമായി നടക്കാത്ത സാഹചര്യമാണ്.
നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായി ചുമതല ഏറ്റതിനു പിന്നാലെ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം എഐസിസി നേതൃത്വത്തെയും അറിയിച്ചതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടികൾ ഒന്നുമായില്ല. ഇതോടെ ഏകോപന പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്ത സാഹചര്യം ഉടലെടുത്തു.
ബോർഡ്, കോർപറേഷൻ അധ്യക്ഷന്മാരുടെ നിയമനങ്ങൾ ഉൾപ്പെടെയുള്ളവ എങ്ങുമെത്താത്ത സ്ഥിതിയാണ്.