മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍നിന്ന് പേസര്‍ ജസ്പ്രീത് ബുംറ പുറത്ത്. പകരമായി കാഷ്മീരി മീഡിയം പേസര്‍ അഖിബ് നബിയെ ഉള്‍പ്പെടുത്തി.
ഇടതു കാല്‍മുട്ടിന്റെ പരിക്കാണ് ബുംറയ്ക്കും ടീം ഇന്ത്യക്കും വിനയായത്. അഖിബ് നബി ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ എത്തുന്നതെന്നതാണ് ശ്രദ്ധേയം.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ കാഷ്മീര്‍ സ്വദേശിയെന്ന നേട്ടവും 29കാരനായ അഖിബിനു സ്വന്തം. ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്ന മൂന്നാമത് കാഷ്മീരി സ്വദേശിയാണ് അഖിബ് നബി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43 മത്സരങ്ങളില്‍നിന്ന് 162 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 15ന് ആദ്യ ടെസ്റ്റ് അരങ്ങേറും. രണ്ടാം ടെസ്റ്റ് 23നാണ്.