കൊച്ചി: വനാമി ചെമ്മീനിന്റെ ഉത്പാദനവര്‍ധന ലക്ഷ്യം വച്ച് ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (അഡാക്ക്) കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഇന്ന് അക്വാമീറ്റ് 2026 സംഘടിപ്പിക്കും.
കര്‍ഷകര്‍, സാങ്കേതികവിദഗ്ധര്‍, വ്യവസായികള്‍, ട്രേഡ് യൂണിയന് പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉത്പാദന വര്‍ധന, മികച്ച സംരക്ഷണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതിസന്തുലനം എന്നിവ യാഥാര്‍ഥ്യമാക്കുകയാണ് അക്വാമീറ്റ് 2026 നടത്തുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9.30ന് ബോള്‍ഗാട്ടി പാലസില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.