വൈക്കം: വിവേകാനന്ദ വിദ്യാമന്ദിറിൽ രണ്ടു ദിവസമായി നടന്നുവന്നഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം സർഗവസന്തത്തിന് തിരശീലവീണു. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള 19 വിദ്യാലയങ്ങളിൽ നിന്നായി 2000ത്തോളം വിദ്യാർഥികളാണ് 95 കലാമത്സര ഇനങ്ങളിൽ കലാവൈഭവം പ്രകടമാക്കിയത്.
കലോത്സവത്തിൽ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാസ്യൻഷിപ്പ് നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കാരിക്കോട് ശ്രീ സരസ്വതി വിദ്യാ മന്ദിറും പുലിയന്നൂർ ഗായത്രി സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. സമാപന സമ്മേളനം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബിവിഎൻ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലളിതാംബികടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കെ. ബിനി മോൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു.
വാർഡ് കൗൺസിലർ പി.ടി. രാജേഷ്, സംഘാടക സമിതി ചെയർമാൻ വി.ആർ. ചന്ദ്രശേഖരൻ നായർ, വൈസ് ചെയർമാൻ കെ. ശിവപ്രസാദ്, പ്രോഗ്രാം കൺവീനർ ടി.എസ്. ഹരിദാസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു പ്രസാദ്, ഫിനാൻസ് കൺവീനർ ബി. പാർഥസാരഥി തുടങ്ങിയവർ പ്രസംഗിച്ചു.