Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archbishop Thomas Mar Koorilos

കോട്ടയം ബഥനി ആശ്രമം വേറിട്ട അനുഭവം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

കോ​ട്ട​യം: കോ​ട്ട​യം ബ​ഥ​നി ആ​ശ്ര​മം എ​ന്നും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സ​ഭ​യ്ക്കു ന​ല്‍കു​ന്ന​തെ​ന്നും ബ​ഥ​നി ആ​ശ്ര​മ​ത്തി​നു പ​ക​രം വ​യ്ക്കാ​ന്‍ മ​റ്റൊ​രാ​ശ്ര​മം ഇ​ല്ലെ​ന്നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ. ന​വീ​ക​രി​ച്ച കോ​ട്ട​യം ബ​ഥ​നി ആ​ശ്ര​മ ജ​ന​റ​ലേ​റ്റി​ന്‍റെ കൂ​ദാ​ശക​ര്‍മം നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വാ.

സ​മ്മേ​ള​ന​ത്തി​ല്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, തി​രു​വ​ല്ല ആ​ര്‍ച്ച് ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, ബ​ഥ​നി ആ​ശ്ര​മം അ​ധ്യ​ക്ഷ​ന്‍ ഫാ. ​ഗീ​വ​ര്‍ഗീ​സ് കു​റ്റി​യി​ല്‍ ഒ​ഐ​സി, ജ​ന​റ​ല്‍ കൗ​ണ്‍സി​ല​ര്‍ ഫാ. ​മാ​ര്‍ട്ടി​ന്‍ പ്രേ​മാ​ന​ന്ദ് ഒ​ഐ​സി, പൊ​ന്തി​ഫി​ക്ക​ല്‍ ഡെ​ല​ഗേ​റ്റ് ഫാ. ​ജോ​സി താ​മ​ര​ശേ​രി സി​എം​ഐ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​ദാ​ശ​ക​ര്‍മ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് യു​ഹാ​നോ​ന്‍ മാ​ര്‍ തെ​യോ​ഡോ​ഷ്യ​സ്, തി​രു​വ​ന​ന്ത​പു​രം സ​ഹാ​യ മെ​ത്രാ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ്, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ബ​ഥ​നി മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ആ​ര്‍ദ്ര എ​സ്‌​ഐ​സി, മേ​രി മ​ക്ക​ള്‍ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ ലി​ഡി​യ ഡി​എം, മ​ദ​ര്‍ പ്രൊ​വി​ന്‍ഷ്യ​ല്‍മാ​രാ​യ സി​സ്റ്റ​ര്‍ ഡാ​മ​ഷീ​ന്‍ എ​സ്‌​ഐ​സി, സി​സ്റ്റ​ര്‍ ശാ​ന്തി എ​സ്‌​ഐ​സി, സി​സ്റ്റ​ര്‍ ആ​ഗ്ന​റ്റ് എ​സ്‌​ഐ​സി, ബ​ഥ​നി ന​വ​ജ്യോ​തി പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​ര്‍ജ് അ​യ്യ​നേ​ത്ത് ഒ​ഐ​സി, ബ​ഥ​നി ന​വ​ജീ​വ​ന്‍ പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​സി​റി​ൾ ആ​ന​ന്ദ് ഒ​ഐ​സി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മാ​ത്യു മ​ണ​ലു​വി​ള ഒ​ഐ​സി, ജ​ന​റ​ല്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യ ഫാ. ​വ​ര്‍ഗീ​സ് ത​റ​മു​ട്ടം ഒ​ഐ​സി, ബ്ര​ദ​ര്‍ ജോ​ര്‍ജ് ഗ്രേ​ഷ്യ​സ് ഒ​ഐ​സി, പ്രൊ​ക്യു​റേ​റ്റ​ര്‍ ജ​ന​റ​ല്‍ ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്ത് ഒ​ഐ​സി, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഫാ. ​ജോ​ബി​ന്‍ കു​ര്യാ​ക്കോ​സ് ഒ​ഐ​സി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. സ​മ്മേ​ള​ന​ത്തി​ല്‍ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വാ​യ്ക്ക് ആ​ശം​സ​ക​ളും നേ​ര്‍ന്നു.

1919 ഓ​ഗ​സ്റ്റ് 15ന് ​ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് പി​താ​വി​നാ​ല്‍ സ്ഥാ​പി​ത​മാ​യ ബ​ഥ​നി ആ​ശ്ര​മം 1930ലെ ​പു​ന​രൈ​ക്യ​ത്തോ​ടുകൂ​ടി സാ​ര്‍വ​ത്രി​ക ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ പ​ദ​വി​യി​ലു​ള്ള സ​ന്യാ​സ​സ​മൂ​ഹ​മാ​യി രൂ​പ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ​യി​ലും ചെ​ങ്ങ​ന്നൂ​രു​മാ​യി പ്ര​വ​ര്‍ത്തി​ച്ച ജ​ന​റ​ലേ​റ്റ് ആ​ശ്ര​മം 1974ലാ​ണ് കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ല്‍ സ്ഥാ​പി​ത​മാ​യ​ത്.

Latest News

Corehub Up