ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ 96-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ് പവ്വത്തില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഏകദിന വിദ്യാഭ്യാസ സെമിനാര്‍ ചങ്ങനാശേരി എസ്ബി കോളജില്‍ നടത്തും.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കും. ബിഷപ് മാര്‍ തോമസ് പാടിയത്ത്, ഡോ. റൂബിള്‍ രാജ് എന്നിവര്‍ പ്രസംഗിക്കും.
പുതിയൊരു ലോകത്തിന് പുതിയ വിദ്യാഭ്യാസം: ഒരു മാതൃകാപരമായ മാറ്റത്തിന്റെ ആവശ്യകത, ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാപരമായ പങ്ക്, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ഒരു നിര്‍ണായക ഘട്ടത്തില്‍: ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ വെളിച്ചത്തില്‍ അടിസ്ഥാന മൂല്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ടോണി തോമസ്, അഡ്വ. പി.ഐ. ജോസ്, ഡോ. അമൃതകുമാര്‍ എന്നിവര്‍ ചര്‍ച്ച നയിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9447806302 എന്ന നമ്പരിൽ ഫൗണ്ടേഷന് സെക്രട്ടറിയെ ബന്ധപ്പെടാം.