തിരുവനന്തപുരം: മാതൃ-പിതൃവേദി ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഫൊറോന സന്ദര്‍ശനവും നേതൃസംഗമവും സംഘടിപ്പിച്ചു. കഴക്കൂട്ടം സെന്റ് ജോണ്‍ പോള്‍ രണ്ടാമന് യൂത്ത് സെന്ററില്‍ സംഘടിച്ച പരിപാടിയില്‍ അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് പാറക്കല്‍ അധ്യക്ഷനായി.
അതിരൂപത പ്രസിഡന്റുമാരായ ഡോ. റോസമ്മ സോണി തുണ്ടിയില്‍, റോയി കാപ്പാങ്കല് എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ഫൊറോന പിതൃവേദി പ്രസിഡന്റ് ബിജുമോന് തെരുവപുഴ ഫൊറോനയുടെ ഭാവി പദ്ധതികൾ അവതരിപ്പിച്ചു. ഫൊറോന മാതൃവേദി പ്രസിഡന്റ് ടോമിന മേരി ജോസ് കാഞ്ഞിരത്തിങ്കല്‍ സാമുദായിക ശാക്തീകരണത്തെക്കുറിച്ചു പ്രസംഗിച്ചു. ഫൊറോന മാതൃവേദി സെക്രട്ടറി മിഥുന് ജോസ് പൂവത്തുങ്കല്‍, അതിരൂപത സെക്രട്ടറി മോളമ്മ ആന്റണി കോട്ടപറമ്പില്‍, അതിരൂപത അനിമേഷന്‍ ടീം അംഗങ്ങളായ ഷെറിന് ജോസഫ് പെരുമ്പള്ളില്‍, തോമസ് കെ. കടുത്താനം എന്നിവരും പ്രസംഗിച്ചു. ഫൊറോന പിതൃവേദി സെക്രട്ടറി നൈജീന് അഗസ്റ്റിന് പൈനേടത്ത് സ്വാഗതവും ഫൊറോനാ ഡയറക്ടര്‍ ഫാ. ബ്ലെസ്സ് കരിങ്ങണാമറ്റം നന്ദിയും പറഞ്ഞു.