Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archdiocese Pro-Life

Thrissur

വി​വാ​ഹ​മോ​ച​നം: വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അതിരൂപത പ്രോ​ലൈ​ഫ് സ​മി​തി

തൃ​ശൂ​ർ: പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് കാ​ര​ണം കാ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വേ​ർ​പി​രി​ഞ്ഞു താ​മ​സി​ക്കാ​നു​ള്ള കാ​ര​ണം ബോ​ധി​പ്പി​ച്ചി​ല്ലെ​ന്ന പേ​രി​ൽ കു​ടും​ബ കോ​ട​തി​ക​ൾ വി​വാ​ഹ​മോ​ച​നം നി​ഷേ​ധി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു കോ​ട​തി വി​ധി. എ​ന്നാ​ൽ, വി​വാ​ഹ​മെ​ന്ന​ത് കേ​വ​ലം ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ക​രാ​റ​ല്ലെ​ന്നും കു​ടും​ബം എ​ന്ന സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ വി​വാ​ഹ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​വ​ർ ബ​ന്ധം വേ​ർ​പെ​ടു​ത്തു​മ്പോ​ൾ കാ​ര​ണം വ്യ​ക്ത​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് യു​ക്തി​ര​ഹി​ത​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ദ​മ്പ​തി​ക​ളു​ടെ വേ​ർ​പി​രി​യ​ലി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​യും അ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തെ​യും കോ​ട​തി ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ല്പി​ന് ആ​ധാ​ര​മാ​യ പാ​ര​മ്പ​ര്യ സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത് മ​നു​ഷ്യ​വം​ശ​ത്തി​നു​ത​ന്നെ നാ​ശ​മു​ണ്ടാ​ക്കു​മെ​ന്നും, കോ​ട​തി ഈ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​യ ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, സെ​ക്ര​ട്ട​റി ശോ​ഭ ജോ​ൺ​സ​ൺ, ട്ര​ഷ​റ​ർ പ്രി​ൻ​സ് ക​രേ​ക്കാ​ട്ട്, ഷീ​ബ ബാ​ബു, രാ​ജ​ൻ ആ​ന്‍റ​ണി, ഇ.​സി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up