സൗത്ത്വർക്ക്: മലയാളി വൈദികൻ ഫാ. ഡോ. സാജു പിണക്കാട്ടിന് യുകെയിലെ സൗത്ത്വർക്ക് അതിരൂപതയുടെ ‘ചാപ്റ്റർ കാനൻ’ ആയി നിയമനം ലഭിച്ചു. ബ്രോംലിയിലെ സെന്റ് ജോസഫ് ആൻഡ് സെന്റ് സ്വിതുൻ ഇടവക വികാരിയും ബ്രോംലി ഡീനറിയുടെ ഡീനും സൗത്ത്വർക്ക് അതിരൂപതയുടെ വൈദിക സമിതിയിലെ അംഗവുമാണ് കപ്പൂച്ചിൻ സഭാംഗമായ ഫാ. ഡോ. സാജു. ആർച്ച്ബിഷപ് ഡോ. ജോൺ വിൽസൺ ആണ് നിയമനം നടത്തിയത്.
തലശേരി അതിരൂപതയിലെ കുടിയാന്മല ഫാത്തിമമാതാ ഇടവകയിലെ പിണക്കാട്ട് തോമസിന്റെയും പരേതയായ മേരിയുടെയും മകനാണ്.