Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Area Celebrated Onam

Middle East and Gulf

കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഗു​വ​യ്യ​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ​യി​ലെ നാ​ല് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റ് ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള​വ​രും ഗു​വ​യ്യ പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി​ക​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡന്‍റ്​ ജെ​റി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കേ​ളി വൈ​സ് പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ബ​ത്ത ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ഷ​ഫീ​ക് അ​ങ്ങാ​ടി​പ്പു​റം, മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ദ​വാ​ദ്മി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ജി പ്ലാ​വി​ള​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​സാ​ഹ്മി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സ​ക്കീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും ന​ട​ന്നു. റി​യാ​ദി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ ഗു​വ​യ്യ​യി​ൽ ന​ട​ന്ന ആ​ഘോ​ഷം സം​ഘാ​ട​ന മി​ക​വും ജ​ന​പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

Latest News

Corehub Up