ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച ഗായകൻ അർജിത് സിംഗ് പിന്നണി ഗാന രംഗത്ത് നിന്ന് വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗായകൻ ഇക്കാര്യം അറിയിച്ചത്. പുതിയ പിന്നണിഗാന പ്രോജക്ടുകൾ ഏറ്റെടുക്കില്ലെന്ന് അർജിത് പറഞ്ഞു.
സ്വതന്ത്ര സംഗീത നിർമാണത്തിലേക്ക് കടക്കുന്നതിനായാണ് താരം പിന്നണിഗാന രംഗം വിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അർജിത് സിംഗ് പങ്കുവച്ച കുറിപ്പ്
‘ഹലോ, എല്ലാവർക്കും പുതുവത്സരാശംസകൾ. ശ്രോതാക്കൾ എന്ന നിലയിൽ ഇത്രയും വർഷമായി എനിക്ക് സ്നേഹം നൽകിയതിന് നന്ദി. ഇനി മുതൽ ഒരു പിന്നണി ഗായകനെന്ന നിലയിൽ ഞാൻ പുതിയ അസൈൻമെന്റുകളൊന്നും ഏറ്റെടുക്കില്ലെന്ന് അറിയിക്കുകയാണ്. ഞാൻ അത് അവസാനിപ്പിക്കുകയാണ്. ഇതൊരു അദ്ഭുതകരമായ യാത്രയായിരുന്നു.’
മുൻപ് ഏറ്റെടുത്ത ചില വർക്കുകൾ തീർക്കാനുള്ളതുകൊണ്ട് ഈ വർഷം ചില റിലീസുകൾ ഉണ്ടാകുമെന്ന് അർജിത് സിംഗ് വ്യക്തമാക്കി. സംഗീതം ചെയ്യുന്നത് നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു കലാകാരനായി പഠിക്കുകയും പരിണമിക്കുകയും ചെയ്തുകൊണ്ട് സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അർജിത് സിംഗ് പറഞ്ഞു.