Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arikil Movie

സ്നേ​ഹം പ​റ​യാ​നോ പ്ര​ക​ടി​പ്പി​ക്കാ​നോ അ​റി​യി​ല്ലാ​ത്ത ഒ​രാ​ളു​ടെ ക​ഥ; അ​രി​കി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു  

സ്നേ​ഹം പ​റ​യാ​നോ പ്ര​ക​ടി​പ്പി​ക്കാ​നോ ശീ​ലി​ച്ചി​ട്ടി​ല്ലാ​ത്ത ഗൗ​ര​വ സ്വ​ഭാ​വ​ക്കാ​ര​നാ​യ ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത ക​ഥ പ​റ​യു​ന്ന അ​രി​കി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വ​ട​ക്ക​ഞ്ചേ​രി​യി​ൽ ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ ര​ജീ​ഷ് രാ​ജ​നാ​ണ് ഈ ​ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

തി​ക​ച്ചും ല​ളി​ത​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ ജെ​യ്സ് ജോ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ പി. ​എ​ക്സ്. ജോ​സും, മേ​രി ജോ​സും ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്ക​മി​ട്ട​ത്. ഫാ​ദ​ർ സേ​വ്യ​ർ വ​ള​യ​ത്തി​ൽ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും സം​വി​ധാ​യ​ക​ൻ ര​ജീ​ഷ് രാ​ജ​ൻ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

ലൂ​സി​ഫ​ർ, ഗു​മ​സ്ത​ൻ, ആ​ഘോ​ഷം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ മി​ക​ച്ച ക​ഥാ​പാ​ത​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ജെ​യ്സ് ജോ​സാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ മാ​ധ​വ​ൻ നാ​യ​രെ അ​വ​ത​രി​പി​ക്കു​ന്ന​ത്.

ഡാ​ഡീ​ഡ്രീം പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ കോ ​പ്രൊ​ഡ​ക്ഷ​ൻ​സി ജി. ​ഗ്രൂ​പ്പാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം- ശ്രീ​ജി​ത്ത് ഇ​ട​വ​ന. ഛായാ​ഗ്ര​ഹ​ണം- സി​ബി ജോ​സ​ഫ്. എ​ഡി​റ്റിം​ഗ് -സു​ജീ​ർ ബാ​ബു സു​രേ​ന്ദ്ര​ൻ പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ൻ -ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ. ക​ലാ​സം​വി​ധാ​നം -മോ​ഹ​ൻ​ദാ​സ്. കോ​സ്റ്റ്യും ഡി​സൈ​ൻ- മേ​ക്ക​പ്പ് മാ​ളു എ​സ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - രാ​ജേ​ഷ് കെ. ​മ​ത്താ​യി. വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, മം​ഗ​ലം ഡാം ​പ​രി​സ​ര​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up