കാടിനെ വിറപ്പിച്ച ‘അരിക്കൊമ്പന്റെ’ കഥ പ്രമേയമായി എത്തുന്ന മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘അരിക്കൊമ്പന്റെ’ ടീസർ പുറത്ത്.
മിഥുൻ മഹേശ്വരനാണ് ചിത്രത്തിൽ നായകനായും എത്തുന്നത്. അരിക്കൊമ്പൻ എന്ന കാട്ടാനയുടെയും കാടിന്റെ മക്കളായ മനുഷ്യരുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്.
എങ്കെയും എപ്പോതും', 'ചെന്നൈയിൽ ഒരു നാൾ', 'കോക്ടെയിൽ', 'എങ്ക കാട്ടുല മഴൈ', 'ചിക്കികു ചിക്കികിച്ചു', 'യുദ്ധസത്തം' തുടങ്ങി നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് മിഥുൻ. മിഥുന്റെ സംവിധാനത്തിലാണ് ചിത്രമൊരുങ്ങുന്നത്.