അരിപ്പാലം: കെട്ടുചിറയ്ക്കു സമീപമുള്ള പൂക്കോട് തുരുത്തില് വന്‍ തീപിടിത്തം. രാത്രിയാണ് തീപിടിത്തം ഉണ്ടായത്. തീയണക്കുന്നതിനായി ഇരിങ്ങാലക്കുടയില്നിന്നും അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും ചതുപ്പുനിലമായതിനാല്‍ തീപിടിത്തമുണ്ടായ ഭാഗത്തേക്ക് എത്തിച്ചേരുവാന്‍ ഇവര്‍ക്കു സാധിച്ചില്ല.
ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ഈ തുരുത്ത്. ആള്‍താമസമില്ലാത്ത ഈ തുരുത്തില് ഏക്കറുകണക്കിനു പാടശേഖരമാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്.