Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aripalam Church

Thrissur

അ​രി​പ്പാ​ലം പള്ളിയിൽ ‍ തി​രു​നാ​ള്‍ നാ​ളെ

അ​രി​പ്പാ​ലം: ഔ​ര്‍ ലേ​ഡി ഓ​ഫ് കാ​ര്‍​മ​ല്‍ (സെ​ന്‍റ് മേ​രീ​സ്) പള്ളിയി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ര്‍​മ​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഈ​ഴേ​ക്കാ​ട​ന്‍ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. ഇ​ന്ന് വൈ​കീ​ട്ട് 5.30ന് ​ദി​വ്യ​ബ​ലി, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന, ഉ​ത്ത​രീ​യം വി​ത​ര​ണം എ​ന്നി​വ​ക്ക് ഫാ. ​ആ​ന്‍റോ ത​ച്ചി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​നോ​യ് പൊ​ഴോ​ലി​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഈ​സ്റ്റ് പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് (ജൂ​ണി​യ​ര്‍) സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച ഊ​ട്ട് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 20ന് ​പൂ​ര്‍​വി​ക​രു​ടെ അ​നു​സ്മ​ര​ണ​ദി​ന​ത്തി​ല്‍ രാ​വി​ലെ 6.25ന് ​ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി​യി​ല്‍ പൊ​തു ഒ​പ്പീ​സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജോ​സ​ഫ് ജോ​സ​ഫ് ച​ക്കാ​ല​ക്ക​ല്‍, ഡി​ജോ​ള്‍ മാ​ത്യു ച​ക്കാ​ല​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഐ​ജി​ന്‍ രാ​ജു ച​ക്കാ​ല​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

Latest News

Corehub Up