Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjun

Middle East and Gulf

ഖ​ത്ത​ർ സ്ഫോ​ട​നം; അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

കോ​ഴി​ക്കോ​ട്: ഖ​ത്ത​ർ റാ​സ് ല​ഫാ​ൻ ഫാ​ക്ട​റി സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് നാ​ദാ​പു​രം തൂ​ണേ​രി സ്വ​ദേ​ശി അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം രാ​വി​ലെ ​എ​ട്ടോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

അ​പ​ക​ടം ന​ട​ന്ന പ്ലാ​ന്‍റി​ലെ സൂ​പ്പ​ർ​വൈ​സ​ർ ആ​യി​രു​ന്നു അ​ർ​ജു​ൻ. ഒ​രു വ​ർ​ഷം മു​ന്പാ​യി​രു​ന്നു അ​ർ​ജു​ന്‍റെ വി​വാ​ഹം. വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ആ​റ് മാ​സം മു​ന്പാ​ണ് അ​ർ​ജു​ൻ തി​രി​കെ ഖ​ത്ത​റി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ട​ക്കം 13 പേ​രാ​ണ് മ​രി​ച്ച​ത്. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ‌നി​ഗ​മ​നം.

Movies

ഇ​ടി​പ്പൂ​രം തീ​ർ​ത്ത് അ​ർ​ജു​നും റോ​ഷ​നും, വാ​ൾ​ട​റാ​യി മ​മ്മൂ​ട്ടി​യും; ച​ത്താ പ​ച്ച ട്രെ​യി​ല​ർ

റെ​സ്‌​ലിം​ഗി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ റെ​സ്‌​ലിം​ഗ് ആ​ക്‌​ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ച​ത്താ പ​ച്ച: റിം​ഗ് ഓ​ഫ് റൗ​ഡീ​സ് ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ന​ന്ത​ര​വ​നും ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി ജോ​ലി​യും ചെ​യ്തി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​ർ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ട്രെ​യി​ല​ർ പ​റ​യു​ന്ന വാ​ൾ​ട​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​കും മ​മ്മൂ​ട്ടി എ​ത്തു​ക.

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, മാ​ർ​ക്കോ എ​ന്ന സി​നി​മ​യി​ൽ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ഷാ​ൻ ഷൗ​ക്ക​ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

 

Sports

കാ​​ള്‍​സ​​നെ വീ​​ഴ്ത്തി അ​​ര്‍​ജു​​ന്‍

ജൊ​​ഹ​​ന്നാ​​സ്ബ​​ര്‍​ഗ്: ഫ്രീ ​​സ്റ്റൈ​​ല്‍ ചെ​​സ് ഗ്രാ​​ന്‍​ഡ്‌സ്‌ലാം ഫൈ​​ന​​ല്‍​സി​​ല്‍ നോ​​ര്‍​വെ​​യു​​ടെ സൂ​​പ്പ​​ര്‍ താ​​രം മാ​​ഗ്ന​​സ് കാ​​ള്‍​സ​​നെ വീ​​ഴ്ത്തി ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി. കാ​​ൾസ​​നെ അ​​ട്ടി​​മ​​റി​​ച്ച​​തോ​​ടെ ലീ​​ഗ് റൗ​​ണ്ടി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നും അ​​ര്‍​ജു​​നു സാ​​ധി​​ച്ചു.

ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​ന്‍ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വാ​​ണ് 5.5 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. ഗോ​​വ​​യി​​ല്‍ സ​​മാ​​പി​​ച്ച 2025 ഫി​​ഡെ ലോ​​ക​​ക​​പ്പി​​ല്‍ ജേ​​താ​​വാ​​യി ച​​രി​​ത്രം കു​​റി​​ച്ച താ​​ര​​മാ​​ണ് ജാ​​വോ​​ഖി​​ര്‍.

ഫി​​ഡെ ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലെ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 19 വ​​യ​​സും 11 മാ​​സ​​വും 18 ദി​​ന​​വും പ്രാ​​യ​​മു​​ള്ള ജാ​​വോ​​ഖി​​ര്‍ കു​​റി​​ച്ചി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യു​​ടെ ലെ​​വോ​​ണ്‍ അ​​രോ​​ണി​​യ​​നാ​​ണ് (5 പോ​​യി​​ന്‍റ്) ര​​ണ്ടാം സ്ഥാ​​നം. 4.5 പോ​​യി​​ന്‍റു​​മാ​​യാ​​ണ് അ​​ര്‍​ജു​​ന്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

Sports

അ​​ര്‍​ജു​​ന്‍, ഹ​​രി​​കൃ​​ഷ്ണ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍

മ​​ഡ്ഗാ​​വ്: ഫി​​ഡെ 2025 ലോ​​ക​​ക​​പ്പ് ചെ​​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, പി. ​​ഹ​​രി​​കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ (അ​​ഞ്ചാം റൗ​​ണ്ടി​​ല്‍).

അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ ത​​വ​​ണ​​യ​​ത്തെ റ​​ണ്ണ​​റ​​പ്പാ​​യ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ നാ​​ലാം റൗ​​ണ്ടി​​ല്‍ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. ഇ​​തോ​​ടെ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ശേ​​ഷി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം ര​​ണ്ടി​​ലേ​​ക്കു ചു​​രു​​ങ്ങി.

മൂ​​ന്നാം സീ​​ഡാ​​യ അ​​ര്‍​ജു​​ന്‍ ഹം​​ഗേ​​റി​​യ​​ന്‍ ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​റാ​​യ പീ​​റ്റ​​ര്‍ ലെ​​ക്കോ​​യെ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​പി​​ടി​​ച്ച​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള നാ​​ലാം റൗ​​ണ്ടി​​ലെ ആ​​ദ്യ ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​ന്‍ ടൈ​​ബ്രേ​​ക്ക​​ര്‍ അ​​ര​​ങ്ങേ​​റി. ടൈ​​ബ്രേ​​ക്ക​​റി​​ലെ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും അ​​ര്‍​ജു​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

നാ​​ലാം റൗ​​ണ്ടി​​ന്‍റെ ടൈ​​ബ്രേ​​ക്ക​​റി​​ല്‍ സ്വീ​​ഡ​​ന്‍റെ ഗ്രാ​​ന്‍​ഡെ​​ലി​​യ​​സ് നി​​ല്‍​സി​​നെ മ​​റി​​ക​​ട​​ന്നാ​​ണ് പി. ​​ഹ​​രി​​കൃ​​ഷ്ണ അ​​ഞ്ചാം റൗ​​ണ്ടി​​ലെ​​ത്തി​​യ​​ത്. ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ച​​ശേ​​ഷം, ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ റാ​​പ്പി​​ഡ് ഗെ​​യി​​മി​​ലും സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. എ​​ന്നാ​​ല്‍, ര​​ണ്ടാം റാ​​പ്പി​​ഡ് ഗെ​​യി​​മി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി ഹ​​രി​​കൃ​​ഷ്ണ​​ന്‍ മു​​ന്നേ​​റി.

ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മി​​ലെ ഭാ​​ഗ്യം റാ​​പ്പി​​ഡി​​ല്‍ ല​​ഭി​​ച്ചി​​ല്ല. ഡു​​ബോ​​വ് ഡാ​​നി​​ലി​​നെ​​തി​​രാ​​യ ടൈ​​ബ്രേ​​ക്ക​​റി​​ലെ ആ​​ദ്യ റാ​​പ്പി​​ഡ് പോ​​രാ​​ട്ട​​ത്തി​​ല്‍ പ്ര​​ഗ്നാ​​ന​​ന്ദ സ​​മ​​നി​​ല നേ​​ടി. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഡു​​ബോ​​വ് ജ​​യി​​ച്ചു.

Sports

അ​​ര്‍​ജു​​ന്‍, ഹ​​രി​​കൃ​​ഷ്ണ മുന്നോട്ട്

മ​​ഡ്ഗാ​​വ്: 2025 ഫി​​ഡെ ചെ​​സ് ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, ഹ​​രി​​കൃ​​ഷ്ണ, വി. ​​പ്ര​​ണ​​വ് എ​​ന്നി​​വ​​ര്‍ ജ​​യ​​ത്തോ​​ടെ നാ​​ലാം റൗ​​ണ്ടി​​ലേ​​ക്ക് അ​​ടു​​ത്തു.

മൂ​​വ​​ര്‍​ക്കും മൂ​​ന്നാം റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ​​മ​​നി​​ല നേ​​ടി​​യാ​​ല്‍ നാ​​ലാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ക്കാം.

അ​​തേ​​സ​​മ​​യം, ഡി. ​​ഗു​​കേ​​ഷ്, കാ​​ര്‍​ത്തി​​ക് വെ​​ങ്കി​​ട്ട​​രാ​​മ​​ന്‍, ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ, വി​​ദി​​ത് ഗു​​ജ​​റാ​​ത്ത്, എ​​സ്.​​എ​​ല്‍. നാ​​രാ​​യ​​ണ​​ന്‍, എം. ​​പ്ര​​ണീ​​ത്, ദീ​​പ്താ​​യ​​ന്‍ ഘോ​​ഷ് എ​​ന്നി​​വ​​രും നാ​​ലാം റൗ​​ണ്ടി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ലാ​​ണ്.

ര​​ണ്ടാം റൗ​​ണ്ടി​​ല്‍ ജ​​യി​​ച്ചാ​​ല്‍ ഇ​​വ​​ര്‍​ക്കു നാ​​ലാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ക്കാം. പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​വ​​ര്‍ പു​​റ​​ത്താ​​കും. അ​​തേ​​സ​​മ​​യം, സ​​മ​​നി​​ല​​യാ​​ണെ​​ങ്കി​​ല്‍ ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്കു മ​​ത്സ​​രം നീ​​ങ്ങും.

Kerala

ഷി​രൂ​ർ അ​പ​ക​ട​ത്തി​ന് ഇ​ന്ന് ഒ​രു വ​ർ​ഷം; ക​ണ്ണീ​രോ​ര്‍​മ​ക​ളി​ല്‍ അ​ർ​ജു​ന്‍

കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ൽ ഗം​ഗാ​വ​ലി പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ല്‍ ജീ​വ​ൻ പൊ​ലി​ഞ്ഞ ലോ​റി ഡ്രൈ​വ​ര്‍ അ​ർ​ജു​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഒ​രു വ​യ​സ്. ക​ഴി‍​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16ന് ​ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ മൂ​ലാ​ടി​ക്കു​ഴി​യി​ൽ അ​ര്‍​ജു​നെ(32)​യും ലോ​റി​യും കാ​ണാ​താ​യ​ത്.

മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ഉ​റ​ക്ക​മി​ല്ലാ​തെ കാ​ത്തി​രു​ന്ന 72 ദി​വ​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ർ​ജു​ന്‍റെ ലോ​റി​യും മൃ​ത​ദേ​ഹ​വും സെ​പ്റ്റം​ബ​ർ 25ന് ​വൈ​കി​ട്ടോ​ടെ പു​ഴ​യി​ൽ നി​ന്ന് ല​ഭി​ച്ചു. അ​ർ​ജു​ൻ ജീ​വ​നോ​ടെ തി​രി​കെ​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ അ​ന്ന് അ​സ്ത​മി​ച്ചു.

ക​ഴി‍​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16ന് ​ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ലോ​റി നി​ർ​ത്തി​യി​ട്ട് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ അ​ർ​ജു​നും ലോ​റി​യും അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഗം​ഗാ​വ​ലി പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഷി​രൂ​ർ കു​ന്നി​ലും മ​ണ്ണി​ടി​ഞ്ഞു വീ​ണ ദേ​ശീ​യ​പാ​ത​യി​ലു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ത്.​

അ​ർ​ജു​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ​യും ഭാ​ര്യ​യും സ​ഹോ​ദ​രി​യു​മ​ട​ക്കം കു​ടും​ബം ഒ​ന്ന​ട​ങ്കം മു​ന്നോ​ട്ടു​വ​ന്നു. എ​ട്ടാം ദി​വ​സ​മാ​ണ് തെ​ര​ച്ചി​ൽ പു​ഴ​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ അ​ർ​ജു​ന്‍റെ ലോ​റി​യും മൃ​ത​ദേ​ഹ​വും പു​ഴ​യി​ൽ നി​ന്ന് ല​ഭി​ച്ചു.

ക​ര​യി​ൽ നി​ന്ന് 60 മീ​റ്റ​റോ​ളം അ​ക​ലെ പു​ഴ​യു​ടെ ജ​ല​നി​ര​പ്പി​ൽ നി​ന്ന് 12 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു ലോ​റി. ലോ​റി​യു​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രും കേ​ര​ള സ​ര്‍​ക്കാ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Latest News

Corehub Up