Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArjunTendulkar

Video

സച്ചിനെ എൽബിഡബ്ല്യുവിൽ കുടുക്കി അർജുൻ ടെണ്ടുൽക്കർ!; സോഷ്യൽ മീഡിയയിൽ വൈറലായി ടി20 മുംബൈ ലീഗിലെ ആ കൗതുക വിക്കറ്റ്

മും​ബൈ വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടി20 ​മും​ബൈ ലീ​ഗ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ ഒ​ന്ന​ട​ങ്കം ചി​രി​പ്പി​ക്കു​ക​യും കൗ​തു​ക​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഒ​രു അ​പൂ​ർ​വ്വ സ്കോ​ർ​ബോ​ർ​ഡ് ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

എ​ആ​ർ​സി​എ​സ് അ​ന്ധേ​രി​യും എം​എ​സ്സി മ​റാ​ട്ട റോ​യ​ൽ​സും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​നി​ട​യി​ലാ​ണ് ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ച്ച ആ ​വി​ക്ക​റ്റ് വീ​ഴ്ച​യു​ണ്ടാ​യ​ത്.

അ​ന്ധേ​രി​ക്ക് വേ​ണ്ടി പ​ന്തെ​റി​ഞ്ഞ യു​വ പേ​സ​ർ അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക്ക​ർ എ​തി​ർ ടീ​മി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ​ത് "അ​ർ​ജു​ൻ സ​ച്ചി​നെ പു​റ​ത്താ​ക്കി" എ​ന്നാ​യി​രു​ന്നു.

ഇ​തോ​ടെ, മ​ക​ൻ ഒ​ടു​വി​ൽ അ​ച്ഛ​ൻ സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ വി​ക്ക​റ്റ് നേ​ടി​യോ എ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളും ട്രോ​ളു​ക​ളും ഇ​ന്‍റ​ർ​നെ​റ്റി​ൽ സ​ജീ​വ​മാ​യി.

എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​ർ​ജു​ൻ പു​റ​ത്താ​ക്കി​യ​ത് ത​ന്‍റെ അ​ച്ഛ​നെ​യ​ല്ല, മ​റി​ച്ച് മ​റാ​ട്ട റോ​യ​ൽ​സി​ന്‍റെ ബാ​റ്റ​റാ​യ സ​ച്ചി​ൻ മ​ധു​ക​ർ യാ​ദ​വി​നെ​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​പ​ക​ട​കാ​രി​യാ​യ സ​ച്ചി​ൻ യാ​ദ​വി​നെ (11 റ​ൺ​സ്) എ​ൽ​ബി​ഡ​ബ്ല്യു​വി​ലൂ​ടെ പു​റ​ത്താ​ക്കി അ​ർ​ജു​ൻ ത​ന്‍റെ ടീ​മി​ന് വ​ലി​യൊ​രു മേ​ൽ​ക്കൈ നേ​ടി​ക്കൊ​ടു​ത്തു.

പേ​രി​ലെ ഈ ​സ​മാ​ന​ത​യാ​ണ് സ്കോ​ർ​ബോ​ർ​ഡ് ക​ണ്ട കാ​ണി​ക​ളി​ൽ പെ​ട്ടെ​ന്ന് ചി​രി പ​ട​ർ​ത്തി​യ​ത്. ഒ​രു ഔ​ദ്യോ​ഗി​ക മ​ത്സ​ര​ത്തി​ൽ അ​ർ​ജു​ൻ ത​ന്‍റെ അ​ച്ഛ​നെ ഇ​തു​വ​രെ പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും, 2018-ൽ ​ല​ണ്ട​നി​ലെ ലോ​ർ​ഡ്സ് മൈ​താ​ന​ത്ത് ന​ട​ന്ന ഒ​രു നെ​റ്റ്സ് പ​രി​ശീ​ല​ന​ത്തി​നി​ടെ അ​ർ​ജു​ന്‍റെ പ​ന്തി​ൽ സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ ഔ​ട്ടാ​യ അ​നു​ഭ​വം ഉ​ണ്ട്. അ​ന്ന് മ​ക​ന്‍റെ പ​ന്തി​ൽ താ​ൻ പു​റ​ത്താ​യ കാ​ര്യം സ​ച്ചി​ൻ ത​ന്നെ പി​ന്നീ​ട് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​ട്ടു​മു​ണ്ട്.

 

Latest News

Corehub Up