Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArmedBattalions

മാ​റ്റ​ത്തി​നൊ​രു​ങ്ങി കേ​ര​ള പൊ​ലി​സ് ; സാ​യു​ധ ബ​റ്റാ​ലി​യ​നു​ക​ളി​ൽ വ​നി​ത​ക​ൾ​ക്കും അ​വ​സ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ലെ സാ​​​​യു​​​​ധ ബ​​​​റ്റാ​​​​ലി​​​​യ​​​​നു​​​​ക​​​​ളി​​​​ൽ വ​​​​നി​​​​താ പൊ​​​​ലി​​​​സു​​​​കാ​​​​രെ​​​​ക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നു ശി​​​​പാ​​​​ർ​​​​ശ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള സാ​​​​യു​​​​ധ ബ​​​​റ്റാ​​​​ലി​​​​യ​​​​നു​​​​ക​​​​ളു​​​​ടെ ഘ​​​​ട​​​​ന മാ​​​​റ്റാ​​​​നാ​​​​ണ് ഈ ​​​​നി​​​​ർ​​​​ദേ​​​​ശം. സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ല​​​​വി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​നം​​​​കു​​​​ളം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി ഒ​​​​രു കേ​​​​ര​​​​ള സാ​​​​യു​​​​ധ വ​​​​നി​​​​താ പൊ​​​​ലി​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്.

പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശം അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ, കേ​​​​ര​​​​ള ആം​​​​ഡ് പൊ​​​​ലി​​​​സ് 1-6, സ്പെ​​​​ഷ​​​​ൽ ആം​​​​ഡ് പൊ​​​​ലി​​​​സ്, മ​​​​ല​​​​ബാ​​​​ർ സ്പെ​​​​ഷ​​​​ൽ പൊ​​​​ലി​​​​സ്, റാ​​​​പ്പി​​​​ഡ് റെ​​​​സ്പോ​​​​ൺ​​​​സ് ആ​​​​ൻ​​​​ഡ് റെ​​​​സ്ക്യൂ ഫോ​​​​ഴ്സ്, ഇ​​​​ന്ത്യ റി​​​​സ​​​​ർ​​​​വ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ, സ്റ്റേ​​​​റ്റ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സ് എ​​​​ന്നീ ബ​​​​റ്റാ​​​​ലി​​​​യ​​​​നു​​​​ക​​​​ളി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കും. ഇ​​​​തു വ​​​​നി​​​​താ പൊ​​​​ലി​​​​സി​​​​നു സ്വ​​​​ന്തം വീ​​​​ടു​​​​ക​​​​ൾ​​​​ക്ക​​​​ടു​​​​ത്തു​​​​ള്ള ബ​​​​റ്റാ​​​​ലി​​​​യ​​​​നു​​​​ക​​​​ളി​​​​ൽ പോ​​​​സ്റ്റിം​​​​ഗ് ല​​​​ഭി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​കും. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ക്യാ​​​​മ്പി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​മ്പോ​​​​ൾ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും വീ​​​​ടു​​​​ക​​​​ളി​​​​ൽനി​​​​ന്നും അ​​​​ക​​​​ന്നു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തു മാ​​​​ന​​​​സി​​​​ക സ​​​​മ​​​​ർ​​​​ദം വ​​​​ർ​​​​ധി​​​​ക്കാ​​​​നും ഇ​​​​ട​​​​യാ​​​​ക്കും.

ഇ​​​​തോടൊ​​​​പ്പംത​​​​ന്നെ കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ലെ വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം 33 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​നും സി​​​​വി​​​​ൽ പൊ​​​​ലി​​​​സ് ഓ​​​​ഫി​​​​സ​​​​ർ നി​​​​യ​​​​മ​​​​ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​നും സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​നി പ​​​​ത്തു പേ​​​​രെ നി​​​​യ​​​​മി​​​​ക്കു​​​​മ്പോ​​​​ള്‍ മൂ​​​​ന്നും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ശി​​​​പാ​​​​ർ​​​​ശ. ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ള്‍ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​താ​​​​യും നി​​​​ല​​​​വി​​​​ല്‍ അ​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫി​​​​സി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നും പൊ​​​​ലി​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ സൂ​​​​ചി​​​​പ്പി​​​​ച്ചു.

നി​​​​ല​​​​വി​​​​ല്‍ പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ല്‍ 9-10 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് സ്ത്രീ​​​​ക​​​​ളെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. ഇ​​​​ത് 33 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്താ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. പു​​​​തി​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചാ​​​​ല്‍, അ​​​​ത് പൊ​​​​ലി​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​രീ​​​​തി​​​​യി​​​​ല്‍ വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രും. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ള്‍​ക്കി​​​​ര​​​​യാ​​​​യ സ്ത്രീ​​​​ക​​​​ള്‍, പോ​​​​ക്‌​​​​സോ കേ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​തി​​​​ജീ​​​​വി​​​​ത​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രി​​​​ല്‍നി​​​​ന്നു മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തും വീ​​​​ടു​​​​ക​​​​ളി​​​​ലെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തുമു​​​​ള്‍​പ്പടെ നി​​​​ര​​​​വ​​​​ധി ചു​​​​മ​​​​ത​​​​ല​​​​ക​​​​ള്‍ വ​​​​നി​​​​താ പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up