Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Armstrong Murder

ആംസ്ട്രോങ്ങിന്‍റെ കൊലപാതകം: സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ്റ്റേ

​​​ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​എ​​​സ്പി ത​​​മി​​​ഴ്നാ​​​ട് ഘ​​​ട​​​കം പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ആം​​​സ്ട്രോ​​​ങ്ങി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​സി​​ലെ അ​​ന്വേ​​ഷ​​ണം ​സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റി​​​യ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ​​​ചെ​​​യ്തു.

ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി അ​​​പ്പീ​​​ലി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ജെ.​​​കെ. മ​​​ഹേ​​​ശ്വ​​​രി​​​യും ജ​​​സ്റ്റീ​​​സ് വി​​​ജ​​​യ് ബി​​​ഷ്ണോ​​​യി​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി. കു​​​റ്റ​​​പ​​​ത്രം റ​​​ദ്ദാ​​​ക്കി​​​യ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ പ​​​ത്തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ​​​ ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. 2024 ജൂ​​​ലൈ അ​​​ഞ്ചി​​​ന് ചെ​​​ന്നൈ​​​യി​​​ൽ വ​​​ച്ചാ​​​ണ് ആം​​​സ്ട്രോ​​​ങ് കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്. കേ​​​സി​​​ൽ ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റി​​​ലാ​​​യ 27 പേ​​​രും ജു​​​ഡീഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

Latest News

Corehub Up