പയ്യന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ എട്ടിക്കുളത്ത്നിന്ന് കക്കമ്പാറയിലേക്ക് പോലീസും കേന്ദ്രസേനയും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി.
പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ രവീന്ദ്ര കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം റൂട്ട് മാര്‍ച്ച് നടത്തിയത്. എട്ടിക്കുളം ബീച്ചിന് സമീപത്തുനിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് കക്കമ്പാറയിലാണു സമാപിച്ചത്. കേരള പോലീസ് സേനാംഗങ്ങളെ കൂടാതെ കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയ ഒരു കമ്പനി ബിഎസ്എഫ് സായുധസേനയും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം മൂന്ന് കമ്പനി കേന്ദ്രസേനയാണ് എത്തിയിട്ടുള്ളത്. ഒരു കമ്പനി സേന പയ്യന്നൂര്‍ സബ് ഡിവിഷനിലും ഒരു കമ്പനി തളിപ്പറമ്പ് സബ് ഡിവിഷനിലും ഒരു കമ്പനി ആലക്കോട് സബ് ഡിവിഷനിലുമാണ് എത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ കേന്ദ്രസേനയെത്തുന്നുണ്ടെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി പറഞ്ഞു.