Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArnavTharSurprise

Video

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 10 -ാം ക്ലാസുകാരനെ കാത്തിരുന്നത് 'റോക്സ്' സർപ്രൈസ്

10 -ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ദി​നം ഏ​തൊ​രു വി​ദ്യാ​ർ​ഥി​ക്കും ആ​ശ്വാ​സ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും നി​മി​ഷ​മാ​ണ്. എ​ന്നാ​ൽ അ​ർ​ണ​വ് എ​ന്ന കൗ​മാ​ര​ക്കാ​ര​ന് ത​ന്‍റെ പ​രീ​ക്ഷാ ഹാ​ളി​ന് പു​റ​ത്ത് കാ​ത്തി​രു​ന്ന​ത് സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്കും അ​പ്പു​റ​ത്തു​ള്ള ഒ​രു വ​മ്പ​ൻ സ​ർ​പ്രൈ​സ് ആ​യി​രു​ന്നു.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് ബാ​ഗും തൂ​ക്കി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പു​റ​ത്തേ​ക്കി​റ​ങ്ങി​യ അ​ർ​ണ​വി​നെ സ്വീ​ക​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ എ​ത്തി​യ​ത് വെ​റും കൈ​യോ​ടെ​യ​ല്ല, മ​റി​ച്ച് പു​ത്ത​ൻ മ​ഹീ​ന്ദ്ര ഥാ​ർ റോ​ക്സി​ന്‍റെ താ​ക്കോ​ലു​മാ​യാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​ർ​ന്ന ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും വ​ഴി​മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ്കൂ​ൾ ഗേ​റ്റി​ൽ മ​ക​നെ കാ​ത്തു​നി​ൽ​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ ഒ​രു വ​ലി​യ സ​ർ​പ്രൈ​സി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.

പ​രീ​ക്ഷാ തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞ് നീ​ല​യും മ​ഞ്ഞ​യും ക​ല​ർ​ന്ന സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ പു​റ​ത്തേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് അ​ർ​ണ​വി​നെ ക​ണ്ടെ​ത്തി​യ അ​മ്മ അ​വ​നെ സ്നേ​ഹ​ത്തോ​ടെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു.

പ​രീ​ക്ഷ എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു എ​ന്ന അ​ച്ഛ​ന്‍റെ പ​തി​വ് ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി ന​ട​ന്നു​നീ​ങ്ങു​ന്ന അ​ർ​ണ​വി​നോ​ട് റോ​ഡ​രി​കി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി "അ​താ​ണ് ന​മ്മു​ടെ വ​ണ്ടി" എ​ന്ന് അ​മ്മ വി​ളി​ച്ചു​പ​റ​യു​ന്നു.

അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വെ​ള്ള നി​റ​ത്തി​ലു​ള്ള ഥാ​ർ റോ​ക്സ് ക​ണ്ട് അ​മ്പ​ര​പ്പോ​ടെ അ​ർ​ണ​വ് അ​തി​ന​ടു​ത്തേ​ക്ക് നീ​ങ്ങു​ന്നി​ട​ത്താ​ണ് ദൃ​ശ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്.

10 -ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് സാ​ധാ​ര​ണ​യാ​യി 15 അ​ല്ലെ​ങ്കി​ൽ 16 വ​യ​സ് മാ​ത്ര​മേ പ്രാ​യ​മു​ണ്ടാ​കൂ എ​ന്നി​രി​ക്കെ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു കു​ട്ടി​ക്ക് ഇ​ത്ര​യും ക​രു​ത്തു​ള്ള വാ​ഹ​നം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് നി​യ​മ​ലം​ഘ​ന​ത്തി​ന് പ്രേ​രി​പ്പി​ക്ക​ല​ല്ലേ എ​ന്നാ​ണ് പ്ര​ധാ​ന ചോ​ദ്യം.

ഇ​ന്ത്യ​യി​ലെ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​ൻ അ​പ​ക​ട​ങ്ങ​ളി​ലേ​ക്കാ​ണ് ന​യി​ക്കു​ക​യെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ടു​ത്തി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ട്ട വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ മു​ൻ​നി​ർ​ത്തി പ​രി​ഹാ​സ​രൂ​പേ​ണ​യു​ള്ള ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്നു​ണ്ട്.

കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ വി​ജ​യ​ങ്ങ​ളോ നേ​ട്ട​ങ്ങ​ളോ ആ​ഘോ​ഷി​ക്കു​ന്ന​ത് തെ​റ്റ​ല്ലെ​ങ്കി​ലും, അ​ത് നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​വ​രു​ത് എ​ന്ന​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പൊ​തു​വി​കാ​രം.

മാ​താ​പി​താ​ക്ക​ളു​ടെ ഇ​ത്ത​രം അ​മി​ത​വാ​ത്സ​ല്യം കു​ട്ടി​ക​ളെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്നും, പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും ശ​ക്ത​മാ​ണ്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ന്മാ​രെ വ​ള​ർ​ത്തു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ൾ പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്ന വ​ലി​യൊ​രു ച​ർ​ച്ച​യി​ലേ​ക്കാ​ണ് ഈ ​കൊ​ച്ചു വീ​ഡി​യോ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

Latest News

Corehub Up