Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested With 5000

Kozhikode

5000 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ൽ

നാ​ദാ​പു​രം: ഓ​പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. എ​ട​ച്ചേ​രി കാ​യ്പ​ന​ച്ചി സ്വ​ദേ​ശി വ​ര​യ​ത്ത് താ​ഴെ കു​നി​യി​ൽ വി.​ടി.​കെ. സ​ന്ദീ​പ് (36) നെ​യാ​ണ് നാ​ദാ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​സെ​ന്തി​ൽ കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യോ​ടെ പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 60 കി​ലോ​യി​ലേ​റെ തൂ​ക്കം വ​രു​ന്ന 5000 പാ​ൻ മ​സാ​ല പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​തി പാ​ൻ​മ​സാ​ല വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൈ​സൂ​രി​ൽ നി​ന്ന് ഇ​ള​നീ​ർ ക​യ​റ്റി വ​രു​ന്ന ലോ​റി​യി​ൽ ഇ​ള​നീ​രു​ക​ൾ​ക്ക് അ​ടി​യി​ൽ സൂ​ക്ഷി​ച്ചാ​ണ് ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്.മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റെ വി​പ​ണി വി​ല​യു​ള്ള 5000 പാ​ക്ക​റ്റ് പാ​ൻ മ​സാ​ല ശേ​ഖ​ര​മാ​ണ് യു​വാ​വി​ൽ നി​ന്ന് നാ​ദാ​പു​രം എ​ക്സൈ​സ് ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up