Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArrivedIndia

സ്വിസ് പ്രസിഡന്‍റ് ഗൈ പർമെലിൻ ഇന്ത്യയിൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ- സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ത്യ​യി​ലെ​ത്തി​യ സ്വി​സ് പ്ര​സി​ഡ​ന്‍റ് ഗൈ ​പ​ർ​മെ​ലി​ൻ ഡ​ൽ​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ ഫ്രീ ​ട്രേ​ഡ് അ​സോ​സി​യേ​ഷ​നും (ഇ​എ​ഫ്ടി​എ) ത​മ്മി​ലു​ള്ള വ്യാ​പാ​ര, സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

രാ​ഷ്‌ട്രപ​തി​ഭ​വ​നി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലും പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ലു​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് പ​ർ​മെ​ലി​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ പ​ർ​മെ​ലി​ൻ വ്യാ​പാ​രം, നി​ക്ഷേ​പം, ശാ​സ്ത്ര-​സാ​ങ്കേ​തി​ക വി​ദ്യ, ന​വീ​നാ​ശ​യ​ങ്ങ​ൾ, സാം​സ്കാ​രി​ക കൈ​മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച ന​ട​ത്തും. ഇ​ക്കൊ​ല്ലം ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ഐ ഇം​പാ​ക്‌​ട് ഉ​ച്ച​കോ​ടി​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up