Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Art

അ​​​​ധ്യാ​​​​പ​​​​നം: ഹൃദയങ്ങളെ തൊടുന്ന കല

ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളെ തൊ​​​​ടു​​​​ന്ന ക​​​​ല​​​​യാ​​​​ണ് അ​​​​ധ്യാ​​​​പ​​​​നം. ‘മാ​​​​താ​​​​പി​​​​താ ഗു​​​​രോ ദൈ​​​​വം’ എ​​​​ന്ന​​​​തി​​​​ന്‍റെ​​​​യ​​​​ർ​​​​ഥം അ​​​​ച്ഛ​​​​നു​​​​മ​​​​മ്മ​​​​യും ഗു​​​​രു​​​​വും ചേ​​​​ർ​​​​ന്ന ത്രി​​​​ത്വ​​​​മാ​​​​ണ് ഒ​​​​രു വ്യ​​​​ക്തി​​​​യെ സൃ​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന ദൈ​​​​വം എ​​​​ന്നുകൂ​​​​ടി​​​​യാ​​​​ണ്.

(ഇ​​​​ന്ന് ത്രി​​​​ത്വ​​​​ത്തി​​​​നൊ​​​​പ്പം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ എ​​​​ന്നും ചേ​​​​ർ​​​​ക്കേ​​​​ണ്ടി​​​വ​​​​രും!) മ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രു സ്വാ​​​​ധീ​​​​ന​​​​വും ചെ​​​​ലു​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​ട്ടി​​​​ല്ലാ​​​​ത്ത അ​​​​ച്ഛ​​​​ന​​​​മ്മ​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ളെ​​​​പ്പോ​​​​ലും അ​​​​ധ്യാ​​​പ​​​​ക​​​​ർ മ​​​​ഹ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക് കൈ​​​പി​​​​ടിക്കാ​​​​റു​​​​ണ്ട്. ഒരുകാ​​​​ല​​​​ത്ത് ഗു​​​​രു​​​​ത്വ​​​​മി​​​​ല്ലാ​​​​യ്‌​​​​മ-​​​​കു​​​​രു​​​​ത്ത​​​​ക്കേ​​​​ട് ആ​​​​യി​​​​രു​​​​ന്നു ഏ​​​വ​​​രും വീ​​​​ഴു​​​​ന്ന ആ​​​​ഴ​​​​മു​​​​ള്ള കു​​​​ഴി.

ഗു​​​​രു​​​​ത്വം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത്വ​​​​മു​​​​ള്ള അ​​​ധ്യാ​​​​പ​​​​ക​​​​രുണ്ടാ​​​​ക​​​​ണം. നി​​​​റ​​​​ഞ്ഞ ആ​​​​ദ​​​​ര​​​​വോ​​​​ടെ എ​​​​ത്ര ദൂ​​​​രെ​​​നി​​​​ന്നും മ​​​​ന​​​​സുകൊ​​​​ണ്ട് വ​​​​ണ​​​​ങ്ങാ​​​​ൻ തോ​​​​ന്നു​​​​ന്ന വ്യ​​​​ക്തി​​​ക​​​ളാ​​​​ക​​​​ണം അ​​​​ധ്യാ​​​​പ​​​​ക​​​​ർ. ഇ​​​​ന്ന് അ​​​ധ്യാ​​​​പ​​​​ക​​​​ർ നേ​​​​രി​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ജീ​​​​ർ​​​​ണ​​​​ത​​​​ക​​​​ളി​​​​ലേ​​​ക്ക് വീ​​​​ണു​​​​പോ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ക എ​​​​ന്ന​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ്.

എ​​​​ല്ലാ ബ​​​​ന്ധ​​​​ത്തി​​​​ലു​​​​മെ​​​​ന്ന​​​​പോ​​​​ലെ അ​​​​ധ്യാ​​​​പ​​​​ക-​​​​വി​​​​ദ്യാ​​​​ർ​​​​ഥി ബ​​​​ന്ധ​​​​ത്തി​​​​ലും വി​​​​ള്ള​​​​ലുക​​​​ളു​​​​ണ്ട്. പ​​​​ഠി​​​​ച്ചി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് എ​​​​ത്ര ശ്ര​​​​ദ്ധ​​​​കൊ​​​​ടു​​​​ത്തി​​​​ട്ടും ന​​​​മ്മെ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ചി​​​​ല കു​​​​ട്ടി​​​​ക​​​​ൾ പി​​​​ന്നീ​​​​ട് പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​ത്ത ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​തു കാ​​​​ണു​​​​മ്പോ​​​​ൾ മ​​​​ന​​​​സു നി​​​​റ​​​​യാ​​​​റു​​​​ണ്ട്.

ക​​​​ണ്ണു നി​​​​റ​​​​യ്ക്കു​​​​ന്ന അ​​​​വ​​​​രു​​​​ടെ ചി​​​​രി​​​​ക​​​​ൾ ക​​​​ൺ​​​​മു​​​​മ്പി​​​ലു​​​​ണ്ട്. അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​ത്മ​​​​ക​​​​ഥ മു​​​​മ്പി​​​​ലെ​​​​ത്തു​​​​ന്ന ഓ​​​​രോ കു​​​​ട്ടി​​​​യു​​​​ടെ​​​​യും ജീ​​​​വി​​​​ത​​​ക​​​​ഥ​​​​കൂ​​​​ടി​​​​യാ​​​​ണ്. അ​​​​ധ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​പ്പ​​​​ത്തി​​​നാ​​​​ലാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തു​​​​മ്പോ​​​​ൾ അ​​​ധ്യാ​​​​പ​​​​നം എത്ര ഇ​​​​ഷ്ട​​​​മാ​​​​ണെ​​​​ന്നു ചോ​​​​ദി​​​​ച്ചാ​​​​ൽ, “ദാ ​​​​ആ കാ​​​​ണു​​​​ന്ന ആ​​​​കാ​​​​ശ​​​​ത്തി​​​​ലെ ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ളോ​​​​ളം വ​​​​രു​​​​മ​​​​ത് !”

-ഷി​​​​ജി വ​​​​ർ​​​​ഗീ​​​​സ്, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് എ​​​ച്ച്എ​​​സ്എ​​​സ്
വാ​​​​ഴ​​​​പ്പ​​​​ള്ളി, ച​​​​ങ്ങ​​​​നാ​​​​ശേ​​​രി

Latest News

Corehub Up