ചേര്‍ത്തല: അർത്തുങ്കൽ തിരുനാളിനോടനുബന്ധിച്ചു ലക്ഷോപലക്ഷം വരുന്ന തീർഥാടകർക്ക് സഹായഹസ്തവുമായി റോട്ടറി ക്ലബ് ഓഫ് ചേർത്തല മെഡി പോയിന്റ് എന്ന പേരിൽ ആരംഭിച്ച ഹെൽത്ത് കെയർ സെന്റർ ബസിലിക്ക റെക്ടർ റവ. ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ ഉദ്ഘാടനം ചെയ്തു.
27 വരെ നടക്കുന്ന തിരുനാൾദിനങ്ങളിൽ തൈക്കൽ മാതാ ക്ലിനിക്കുമായി ചേർന്നുള്ള മെഡിപോയിന്റിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും നഴ്സിംഗ് സേവനവും ഓക്സിജൻ, ആംബുലൻസ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
റോട്ടറി ക്ലബ് പ്രസിഡന്റ് സാംസൺ ജേക്കബ് അധ്യക്ഷനായ ചടങ്ങിൽ അഡ്വ. ജോർജ് അറയ്ക്കൽ സ്വാഗതം പറഞ്ഞു. സർവീസ് പ്രൊജക്റ്റ് ചെയർമാൻ ബി. ശിവൻകുട്ടി നായർ, സെക്രട്ടറി മെജോ ഫ്രാൻസിസ്, ട്രഷറർ അജീഷ് ഗോപിനാഥ്, പബ്ലിക് ഇമേജ് ബിജു മല്ലാരി, ഇൻകമിംഗ് പ്രസിഡന്റ് ഓമന ജോസഫ്, ഡിസ്ട്രിക്ട് അഡീഷണൽ സെക്രട്ടറി പി.ജെ. ജോസഫ്, പ്രസിഡന്റ് ഇലക്ട് എ.ജി. ആന്റണി ഏലശേരിൽ, ബാസ്റ്റിൻ കാക്കരി, ഡോ. ലിജ ജോസഫ്, അഡ്വ. സി.കെ. രാജേന്ദ്രൻ, ജോർജ് പൊന്നേഴത്ത് എന്നിവര്‍ പങ്കെടുത്തു.