പനാജി: ഗോവ ദിവാറിർ സപ്തകോടേശ്വർ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെ ഭൂമിക്കടിയിൽനിന്ന് 14-ാം നൂറ്റാണ്ടിലെയും 16-ാം നൂറ്റാണ്ടിലെയും പുരാവസ്തുക്കൾ ലഭിച്ചുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ക്ഷേത്ര ശില്പങ്ങളും പുരാതന ക്ഷേത്ര സമുച്ചയങ്ങളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയവയിൽ അധികവും. ഇടനാഴികൾ, ഗോപുരങ്ങളുമെല്ലാം ക്ഷേത്രനഗരത്തെ അടയാളപ്പെടുത്തുന്നതായി സാവാന്ത് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. കദംബ കാലഘട്ടത്തിൽ നിർമിച്ച ക്ഷേത്രം വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് പുനർനിർമിച്ചതായും കരുതുന്നതായി സാവന്ത് വ്യക്തമാക്കി.