കോട്ടയം: സ്കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യംഗ്സ്റ്റേഴ്സ് ആന്‍ഡ് അഡള്ട്ട്സിന്റെ (സഹ്യ) പത്താമത് ദേശീയ പുരസ്കാരത്തിന് മികച്ച ജൂനിയര്‍ ഡോക്ടറായി ഡോ. വരുണ്‍ വാസുദേവും മികച്ച വനിതാ ഡോക്ടറായി ഡോ. എസ്. സുമതയും അര്‍ഹയായി. പുരസ്കാരം പിന്നീട് സമ്മാനിക്കും. നിലമ്പൂരിലെ അഭയ ഹോമിയോപ്പതിക് മെഡിക്കല്‍ സെന്റര്‍ സ്ഥാപകനും കണ്‍സള്‍ട്ടിംഗ് ഫിസിഷ്യനുമാണ് ഡോ. വരുണ്‍. എറണാകുളം നോര്‍ത്ത് പറവൂരിലെ ശോഭനം മള്‍ട്ടി സ്പെഷ്യാലിറ്റി ഹോമിയോ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യനാണ് ഡോ. സുമത.