Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arukkutty

Alappuzha

അ​രൂക്കു​റ്റി​യി​ലെ പെ​രി​യാ​ർ സ്മാ​ര​കം ച​രി​ത്ര​ത്താ​ളു​ക​ളി​ൽ ഒ​തു​ങ്ങു​മോ?

പൂ​ച്ചാ​ക്ക​ൽ: വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ പോ​രാ​ളി​യും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വു​മാ​യ പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി​ക്ക് അ​രു​ക്കു​റ്റി​യി​ൽ നി​ർ​മി​ക്കു​ന്ന സ്മാ​ര​കം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. കേ​ര​ള-​ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യി വി​ഭാ​വ​നം ചെ​യ്ത സ്മാ​ര​ക​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണ് പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​ത്.

വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ പെ​രി​യാ​ർ ത​ട​വി​ലാ​ക്ക​പ്പെ​ട്ട അ​രൂക്കു​റ്റി ജ​യി​ലി​ന്‍റെ സ്ഥാ​ന​ത്താ​ണ് സ്മാ​ര​കം ഉ​യ​രു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 26ന് ​ത​മി​ഴ്‌​നാ​ട് മ​ന്ത്രി എ.​വി. വേ​ലു​വും മ​ന്ത്രി സ​ജി ചെ​റി​യാ​നും ചേ​ർ​ന്ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ പ​ദ്ധ​തി​യാ​ണി​ത്. നാ​ല് കോ​ടി രൂ​പ ചെ​ല​വി​ൽ 54 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം. 1,141 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ആ​ർ​ട്ട് ഗാ​ല​റി, ഫോ​ട്ടോ ഗാ​ല​റി, ലൈ​ബ്ര​റി, പാ​ർ​ക്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളും ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണ​മാ​റ്റ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ വേ​ഗ​ത​യെ ബാ​ധി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നേ​റി​യി​രു​ന്ന നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​ത്. തി​രു​വി​താം​കൂ​ർ കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന ചു​ങ്ക​പ്പി​രി​വ് കേ​ന്ദ്ര​മാ​യി​രു​ന്ന അ​രു​ക്കു​റ്റി​യു​ടെ പ​ഴ​യ​കാ​ല പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വും പ​ദ്ധ​തി​ക്കു​ണ്ടാ​യി​രു​ന്നു.
നി​ല​വി​ൽ റെ​സ്റ്റോ​റ​ന്‍റ് സൗ​ക​ര്യ​ങ്ങ​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​മു​ള്ള അ​രു​ക്കു​റ്റി​യി​ൽ ഈ ​സ്മാ​ര​കം കൂ​ടി പൂ​ർ​ത്തി​യാ​യാ​ൽ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. സ്മാ​ര​ക​ത്തി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up