Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arundhati Roy

America

അ​രു​ന്ധ​തി റോ​യി​ക്ക് അ​മേ​രി​ക്ക​യി​ൽ നാ​ഷ​ണ​ൽ ബു​ക്ക് ക്രി​ട്ടി​ക്സ് സ​ർ​ക്കി​ൾ പു​ര​സ്കാ​രം

ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ 'മ​ദ​ർ മേ​രി കം​സ് ടു ​മീ' (Mother Mary Comes to Me) എ​ന്ന ഓ​ർ​മ്മ​ക്കു​റി​പ്പി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നാ​ഷ​ണ​ൽ ബു​ക്ക് ക്രി​ട്ടി​ക്സ് സ​ർ​ക്കി​ൾ (NBCC) പു​ര​സ്കാ​രം ല​ഭി​ച്ചു. മാ​ൻ​ഹ​ട്ട​നി​ലെ ന്യൂ ​സ്കൂ​ളി​ൽ മാ​ർ​ച്ച് 26-ന് ​ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 2025-ലെ ​പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ത്മ​ക​ഥാ വി​ഭാ​ഗ​ത്തി​ലാ​ണ് അ​രു​ന്ധ​തി റോ​യി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഒ​രു ആ​ർ​ക്കി​ടെ​ക്ച​ർ വി​ദ്യാ​ർഥിനി​​യി​ൽ നി​ന്ന് എ​ഴു​ത്തു​കാ​രി​യി​ലേ​ക്കു​ള്ള അ​വ​രു​ടെ വ​ള​ർ​ച്ച​യും അ​മ്മ​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്‍റെ പ്ര​മേ​യം.

അ​രു​ന്ധ​തി റോ​യി​ക്ക് വേ​ണ്ടി സ്ക്രി​ബ്ന​ർ പ​ബ്ലി​ഷ​ർ നാ​ൻ ഗ്ര​ഹാം അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. മാ​നു​ഷി​ക​മാ​യ സു​ന്ദ​ര​വും വേ​ദ​നാ​നി​ർ​ഭ​ര​വു​മാ​യ സ​ത്യ​ങ്ങ​ളെ വെ​ളി​പ്പെ​ടു​ത്തു​ന്ന കൃ​തി​യാ​ണി​തെ​ന്ന് അ​വാ​ർ​ഡ് സ​മി​തി വി​ല​യി​രു​ത്തി.

ജെ​റാ​ൾ​ഡി​ൻ ബ്രൂ​ക്സ്, ഹ​നീ​ഫ് ഖു​റേ​ഷി തു​ട​ങ്ങി​യ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളെ പി​ന്ത​ള്ളി​യാ​ണ് അ​രു​ന്ധ​തി റോ​യി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വും സ്വ​ത​ന്ത്ര ചി​ന്ത​യും വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് എ​ൻബിസിസി പ്ര​സി​ഡ​ന്‍റ് ആ​ദം ഡാ​ൽ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

അ​രു​ന്ധ​തി റോ​യി​യു​ടെ "ആ​സാ​ദി' ഉ​ൾ​പ്പെ​ടെ 25 പു​സ്ത​ക​ങ്ങ​ൾ ജ​മ്മു കാ​ഷ്മീ​രി​ൽ നി​രോ​ധ​നം

ശ്രീ​ന​ഗ​ർ: മ​ല​യാ​ളി എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യ്‌​യു​ടെ "ആ​സാ​ദി' ഉ​ൾ​പ്പെ​ടെ 25 പു​സ്ത​ക​ങ്ങ​ൾ​ക്ക് ജ​മ്മു കാ​ഷ്മീ​രി​ൽ നി​രോ​ധ​നം. രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​ക്ക് എ​തി​രെ​ന്നും വി​ഘ​ട​ന​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ൾ നി​രോ​ധി​ച്ച​ത്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 2023-ലെ 192, 196, 197 ​വ​കു​പ്പു​ക​ൾ ലം​ഘി​ക്കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ഈ ​നി​രോ​ധ​ന​മെ​ന്നും വ്യ​ക്ത​മാ​ക്കി ലെ​ഫ്. ഗ​വ​ർ​ണ​റാ​ണ് നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത 2023 ലെ 96 -ാം ​വ​കു​പ്പ് പ്ര​കാ​രം, ഈ ​പു​സ്ത​ക​ങ്ങ​ൾ വി​ദ്വേ​ഷ​പ​ര​മാ​യ ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും യു​വാ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്ന് വി​വ​രി​ച്ചു​കൊ​ണ്ടാ​ണ് ന​ട​പ​ടി.

ഈ ​പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​വും വി​ത​ര​ണ​വും പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ക​യും പ​ല​തും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up