Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arya

കാ​മ​റ​ക​ളു​ടെ​ വാടക നൽകിയില്ല; ന​ട​ന്‍ ആ​ര്യ​ക്കെതിരേ കേ​സ്

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: സി​​​​നി​​​​മ ഷൂ​​​​ട്ടിം​​​​ഗി​​നു വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ട​​​​ക ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നു ന​​​​​ട​​​​​ന്‍ ആ​​​​​ര്യ​​​​​ക്കെ​​​​തി​​​​രേ കേ​​​​​സ്.

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ താ​​​​​ഹെ​​​​​ര്‍ സി​​​​​നി ടെ​​​​​ക്നി​​​​​ക്സി​​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാണ് കേസ്. അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക കാ​​​​​മ​​​​​റ​​​​​ക​​​​​ളു​​​​​ടെ​​​​​യും മ​​​​​റ്റ് ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും വാ​​​​​ട​​​​​ക​​​​​യി​​​​​ന​​​​​ത്തി​​​​​ല്‍ 1.80 കോ​​​​​ടി രൂ​​​​​പ ന​​​​​ല്‍​കാ​​​​​തെ വ​​​​​ഞ്ചി​​​​​ച്ചെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ലാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി.

‘അ​​​​​ന​​​​​ന്ത​​​​​ന്‍ കാ​​​​​ട്’ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​ന്‍റെ നി​​​​​ര്‍​മാ​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടാ​​​​ണ് സം​​​​ഭ​​​​വം. ക​​​​​മ്പ​​​​​നി സ്വ​​​​​ന്തം ചെ​​​​​ല​​​​​വി​​​​​ല്‍ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ല്‍നി​​​​​ന്ന് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് വി​​​​​ല​​​​​കൂ​​​​​ടി​​​​​യ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ കൊ​​​​​ണ്ടു​​​​​പോ​​​​​യി.

ചി​​​​​ത്രീ​​​​​ക​​​​​ര​​​​​ണം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചെ​​​​​ങ്കി​​​​​ലും ക​​​​​രാ​​​​​ര്‍ പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള 2.12 കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല്‍ നി​​​​​ന്ന് 1.80 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം രൂ​​​​​പ ന​​​​​ല്‍​കാ​​​​​ന്‍ ​​​​​ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ലെ​​​​​ന്ന് പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

Kerala

വൈ​ഷ്ണ​യു​ടെ വോ​ട്ട് വെ​ട്ട​ൽ: ആ​രോ​പ​ണം മേ​യ​ർ ആ​ര്യ​യി​ലേ​ക്കും ഓ​ഫീ​സി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ മു​ട്ട​ട വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ വോ​ട്ടു​വെ​ട്ടി​യ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് കോ​ർ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ നേ​തൃ​ത്വ​മെ​ന്ന് ആ​രോ​പ​ണം.

മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ നേ​രി​ട്ടെ​ത്തി കോ​ർ​പ്പ​റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടാ​ണ് വൈ​ഷ്ണ​യു​ടെ വോ​ട്ട് ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണം. ഇ​ട​തു​സം​ഘ​ട​നാ നേ​താ​ക്ക​ളാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നാ​ണ് പ​രാ​തി.

കോ​ർ​പ്പ​റേ​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി, ഹി​യ​റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യി എ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​മാ​ത്രം ചെ​യ്ത​ത​ല്ലെ​ന്നും സി​പി​എം നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

യു​ഡി​എ​ഫ് ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ആ​ളെ രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ​യാ​ണ് വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ പു​റ​ത്താ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സ​ജി​കു​മാ​ർ മു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു പോ​യ ബി​ൽ ക​ള​ക്ട​ർ വ​രെ​യു​ള്ള​വ​ർ സി​പി​എ​മ്മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Movies

മ​ക​ളു​ടെ കൈ​പി​ടി​ച്ച് വി​വാ​ഹ​വേ​ദി​യി​ലേ​യ്ക്ക്; ആ​ര്യ ഇ​നി സി​ബി​ന് സ്വ​ന്തം

ന​ടി​യും അ​വ​താ​ര​ക​യു​മാ​യ ആ​ര്യ​യും ഡി​ജെ​യും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ സി​ബി​നും വി​വാ​ഹി​ത​രാ​യി. മ​ക​ൾ ഖു​ഷി​യു​ടെ കൈ​പി​ടി​ച്ചാ​ണ് ആ​ര്യ വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​ത്. സി​ബി​ൻ ആ​ര്യ​യ്ക്ക് താ​ലി ചാ​ർ​ത്തു​മ്പോ​ഴും വേ​ദി​യി​ൽ നി​റ​ചി​രി​യു​മാ​യി നി​ൽ​ക്കു​ന്ന ഖു​ഷി​യെ കാ​ണാം.

ആ​ര്യ​യു​ടെ​യും സി​ബി​ന്‍റെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മേ​യ് മാ​സ​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. വ​ർ​ഷ​ങ്ങ​ളാ​യി ആ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് സി​ബി​ൻ. പി​ന്നീ​ട് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

Movies

ന​ടി ആ​ര്യ​യു​ടെ ‘കാ​ഞ്ചീ​വ​രം’ ബു​ട്ടീ​ക്കി​ന്‍റെ പേ​രി​ൽ വ്യാ​ജ​ൻ

ന​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യ ആ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘കാ​ഞ്ചീ​വ​രം ബു​ട്ടീ​ക്കി’​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ന്‍റെ വ്യാ​ജ​പ​തി​പ്പു​ക​ള്‍ നി​ര്‍​മി​ച്ചു ത​ട്ടി​പ്പ്.

15,000 രൂ​പ​യു​ടെ സാ​രി 1900 രൂ​പ​യ്ക്കു ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണു ത​ട്ടി​പ്പ്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ടി സൈ​ബ​ര്‍ പോ​ലീ​സി​നും മെ​റ്റ​യ്ക്കും പ​രാ​തി ന​ല്‍​കി. ത​ട്ടി​പ്പി​നു പി​ന്നി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​മാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

‘കാ​ഞ്ചീ​വ​രം’ എ​ന്ന പേ​രി​ലു​ള്ള റീ​ട്ടെ​യി​ല്‍ ഷോ​പ്പി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ന്‍റെ വ്യാ​ജ​പേ​ജു​ക​ള്‍ നി​ര്‍​മി​ച്ചാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പേ​ജി​ലെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും എ​ഡി​റ്റ് ചെ​യ്താ​ണു വ്യാ​ജ പേ​ജു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ടാ​നാ​യി ഫോ​ണ്‍​ന​മ്പ​റു​ണ്ടാ​കും.

വ​സ്ത്രം വാ​ങ്ങാ​നാ​യി പേ​ജി​ലെ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ പ​ണം അ​ട​യ്‌​ക്കേ​ണ്ട ക്യൂ ​ആ​ര്‍ കോ​ഡ് അ​യ​ച്ചു​കൊ​ടു​ക്കും. പ​ണം കി​ട്ടി​യ​തി​നു പി​ന്നാ​ലെ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്യും. പ​ണം ന​ല്‍​കി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വ​സ്ത്രം ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്. പ​ണം ന​ഷ്‌​ട​പ്പെ​ട്ട​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​ര്യ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ന​ടി സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള സം​ഘ​മാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​തെ​ന്നും ആ​ര്യ പ​റ​ഞ്ഞു.

Movies

ഹോ​ട്ട​ലു​ക​ൾ ത​ല​ശേ​രി സ്വ​ദേ​ശി​ക്ക് വി​റ്റി​രു​ന്നു; റെ​യ്ഡ് ന​ട​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ആ​ര്യ

വീ​ട്ടി​ലും സ്വ​ന്തം സ്ഥാ​പ​ന​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി ന​ട​ന്‍ ആ​ര്യ. ചെ​ന്നൈ​യി​ലെ സീ ​ഷെ​ല്‍ ഹോ​ട്ട​ലു​ക​ളി​ലും ഉ​ട​മ​യു​ടെ വീ​ട്ടി​ലും ന​ട​ന്ന ആ​ദാ​യ​നി​കു​തി റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ന​ട​ന്‍ നി​ഷേ​ധി​ച്ച​ത്.

ന​ട​ന്‍ ആ​ര്യ​യു​ടെ പൂ​ന​മ​ല്ലി​യി​ലെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഹോ​ട്ട​ലു​ക​ള്‍ താ​ന്‍ ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​മൂ​സ​യ്ക്ക് വി​റ്റി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​ന്നൈ​യി​ലെ സീ ​ഷെ​ല്‍ ഹോ​ട്ട​ലി​ന്‍റെ വി​വി​ധ ശാ​ഖ​ക​ളി​ല്‍ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.

വേ​ളാ​ച്ചേ​രി, കൊ​ട്ടി​വാ​ക്കം, കി​ല്‍​പ്പോ​ക്ക്, ത​ര​മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഉ​ട​മ കു​ഞ്ഞി​മൂ​സ​യു​ടെ ത​ര​മ​ണി​യി​ലെ വീ​ട്ടി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കു​ഞ്ഞി​മൂ​സ​യു​ടെ കേ​ര​ള​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നേ​ര​ത്തെ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലു​ക​ളി​ലെ റെ​യ്‌​ഡെ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up