Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asha Bhosle I

ആ​ശ ഭോ​സ്‌ലെ അ​തു​ല്യ​ സം​ഗീ​ത​ജ്ഞ: മു​​​ഖ്യ​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ സം​​​ഗീ​​​ത​​​ത്തെ ലോ​​​ക​​​ത്തി​​​ന്‍റെ നെ​​​റു​​​ക​​​യി​​​ൽ പ്ര​​​തി​​​ഷ്ഠി​​​ച്ച അ​​​തു​​​ല്യ​​​യാ​​​യ സം​​​ഗീ​​​ത​​​ജ്ഞ​​​യാ​​​യി​​​രു​​​ന്നു ആ​​​ശ ഭോ​സ്‌ലെയെന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഗാ​​​ന​​​ങ്ങ​​​ൾ റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്ത ഗാ​​​യി​​​ക എ​​​ന്ന അ​​​പൂ​​​ർ​​​വ ബ​​​ഹു​​​മ​​​തി​​​ക്ക് ഉ​​​ട​​​മ​​​യാ​​​യ അ​​​വ​​​ർ ലോ​​​ക സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ ത​​​ന്നെ അ​​​സാ​​​മാ​​​ന്യ പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു.

ഏഴ് പ​​​തി​​​റ്റാ​​​ണ്ടി​​​ല​​​ധി​​​ക​​​മാ​​​യി 20 ലേ​​​റെ ഭാ​​​ഷ​​​ക​​​ളി​​​ൽ പാ​​​ടി​​​യ ആ​​​ശ ഭോ​സ്‌ലെയു​​​ടെ സ്വ​​​ര​​​ശു​​​ദ്ധി​​​യും ഉ​​​ച്ചാ​​​ര​​​ണ ഭം​​​ഗി​​​യും ആ​​​ലാ​​​പ​​​ന തെ​​​ളി​​​മ​​​യും ഏ​​​വ​​​രു​​​ടെ​​​യും മ​​​ന​​​സി​​​ൽ ത​​​ങ്ങി​​​നി​​​ൽ​​​ക്കും. ഭ​​​ജ​​​ൻ പാ​​​ടു​​​ന്ന അ​​​തേ അ​​​ർ​​​പ്പ​​​ണ​​​ബോ​​​ധ​​​ത്തോ​​​ടെ പോ​​​പ്പും ഖ​​​വ്വാ​​​ലി​​​യും നാ​​​ടോ​​​ടി സം​​​ഗീ​​​ത​​​വും അ​​​വ​​​ർ ആ​​​ല​​​പി​​​ച്ചു. ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ യു​​​വ​​​ത​​​ല​​​മു​​​റ​​​യെ സം​​​ഗീ​​​തംകൊ​​​ണ്ട് ഭ്ര​​​മി​​​പ്പി​​​ച്ചു.

ജീ​​​വി​​​ത​​​ത്തി​​​ന്‍റെ പ​​​രു​​​ക്ക​​​ൻ യാ​​​ഥാ​​​ർ​​​ഥ്യങ്ങ​​​ളോ​​​ട് പൊ​​​രു​​​തി​​​യും വ്യ​​​ക്തിജീ​​​വി​​​ത​​​ത്തി​​​ലെ തി​​​രി​​​ച്ച​​​ടി​​​ക​​​ളി​​​ൽ ത​​​ള​​​രാ​​​തെ​​​യു​​​മാ​​​ണ് ആ​​​ശ ഭോ​സ്‌ലെ സം​​​ഗീ​​​ത ലോ​​​ക​​​ത്തെ ശ്ര​​​ദ്ധേ​​​യ വ്യ​​​ക്തി​​​ത്വ​​​മാ​​​യ​​​ത്. ഇ​​​ന്ത്യ ക​​​ണ്ട പ്ര​​​മു​​​ഖ​​​രാ​​​യ സം​​​ഗീ​​​ത​​​ജ്ഞരോ​​​ടൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​വ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചു. മ​​​ല​​​യാ​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ഒ​​​രേ ഒ​​​രു ഗാ​​​ന​​​മേ പാ​​​ടി​​​യി​​​ട്ടു​​​ള്ളൂവെ​​​ങ്കി​​​ലും ആ​​​ശാ​​​ജി​​​യു​​​ടെ അ​​​ന്യ​​​ഭാ​​​ഷാ​​​ഗാ​​​ന​​​ങ്ങ​​​ളെ നെ​​​ഞ്ചേ​​​റ്റി​​​യ​​​വ​​​രാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ളെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up