Sports
മെൽബണ്: ആഷസിലെ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യദിനം 20 വിക്കറ്റുകൾ വീണു. ബോക്സിംഗ് ഡേ ടെസ്റ്റിലാണ് ഇരുടീമുകളും അടിതെറ്റിവീണത്.
ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിംഗ്സിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 152 റണ്സിന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. 49 പന്തിൽ 35 റണ്സെടുത്ത മൈക്കിൽ നെസർ ആണ് ഓസ്ട്രേലിയൻ നിരയിൽ ടോപ് സ്കോറർ. ഉസ്മാൻ ഖവാജ 29 റണ്സും അലക്സ് കാരി 20 റണ്സും നേടി.
ട്രാവിസ് ഹെഡ് (12), ജെയ്ക്ക് വെതറാൾഡ് (10), മാർനസ് ലാബുഷാഗ്നെ (6), സ്റ്റീവ് സ്മിത്ത് (9) എന്നിവർ ഇംഗ്ലണ്ടിന്റെ മുന്നിൽ അടിപതറി.
ഇംഗ്ലണ്ടിന്റെ ജോഷ് ടംഗിന്റെ മിന്നുന്ന പ്രകടമാണ് ഓസീസിനെ തകർത്തത്. 11.2 ഓവറിൽ 45 റണ്സ് വഴങ്ങി ടംഗ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗസ് ആറ്റ്കിൻസണ് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനും ഓസീസ് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 110 റണ്സിനിടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 34 പന്തിൽ 41 റണ്സ് നേടി. നായകൻ ബെൻ സ്റ്റോക്സ് 16 റണ്സും ഗസ് ആറ്റ്കിൻസണ് 28 റണ്സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ഓസീസിനായി മൈക്കിൽ നെസർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് മൂന്നും മൈക്കിൾ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസിസ് കളി അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്സ് നേടി. ഇതോടെ ഓസീസിന്റെ ലീഡ് 46 റണ്സായി ഉയർന്നു.
Sports
അഡ്ലെയ്ഡ്: പ്രതീക്ഷ നിലനിർത്താൻ ജീവൻമരണ പോരാട്ടത്തിന് ഇംഗ്ലണ്ടും പരന്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും നാളെ ആഷസ് മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങും.
ആദ്യ രണ്ട് മത്സരവും ജയിച്ച ഓസ്ട്രേലിയൻ ടീമിന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് കൂടുതൽ കരുത്തു പകരും. സ്പിന്നർ നഥാൻ ലയോണും നാളത്തെ മത്സരത്തിനിറങ്ങാൻ സാധ്യതയുണ്ട്. അതേസമയം പരന്പരയിൽ പ്രതീക്ഷ പുലർത്തണമെങ്കിൽ ജയിച്ചേ തീരൂ എന്നതിനാൽ ഇംഗ്ലണ്ട് ശക്തമായ മത്സരം കാഴ്ചവയ്ക്കും.
ഫോമിലല്ലാത്ത ഗസ് അറ്റ്കിൻസണ് പകരം പേസർ ജോഷ് ടങ്കിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. രണ്ട് മത്സരത്തിൽനിന്ന് മൂന്നു വിക്കറ്റ് മാത്രമാണ് അറ്റ്കിൻസണ് നേടാനായത്. അഡ്ലെയ്ഡിലാണ് മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരന്പരയിൽ ഓസീസ് 2-0ന് മുന്നിലാണ്.
Sports
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് ജയം. സ്കോർ: ഇംഗ്ലണ്ട് 334 & 241, ഓസ്ട്രേലിയ 511 & 69/2.
നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റണ്സിന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 107 റണ്സാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്.
ബെൻ സ്റ്റോക്സും വിൽ ജാക്ക്സും പ്രതിരോധം തീർത്തെങ്കിലും മൈക്കിൽ നിസെർ ഇരുവരെയും വീഴ്ത്തി ഓസ്ട്രേലിയൻ ആധിപത്യം സ്ഥാപിച്ചു. സ്റ്റോക്സ് 152 പന്തിൽ 50 റണ്സും ജാക്സ് 92 പന്തിൽ 41 റണ്സും നേടി. പിന്നീട് ആർക്കും രണ്ടക്കം പോലും കണ്ടെത്താനായില്ല.
ഓസീസിനായി മൈക്കിൽ നിസെർ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോലണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
64 റണ്സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓസീസിനായി ട്രാവിസ് ഹെഡ് 22 റണ്സും മാർനസ് ലാബുഷൈൻ മൂന്ന് റണ്സും നേടി.
പുറത്താകാതെ ജെയ്ക്ക് വെതറാൾഡും (17) സ്റ്റീവ് സ്മിത്തും (23) ചേർന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു.
National
ഗോഹട്ടി: പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ ചിതാഭസ്മം സംസ്കാരം നടത്തി 37 ദിവസത്തിനുശേഷം ബ്രഹ്മപുത്ര നദിയിൽ നിമജ്ജനം ചെയ്തു. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പുരിലെത്തിയ സുബീൻ ഗാർഗിനെ സെപ്റ്റംബർ 19ന് കടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Sports
ലണ്ടന്: ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബെന് സ്റ്റോക്സ് നായകനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹാരി ബ്രൂക്കിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. മാത്യു പോട്ട്സും വില് ജാക്സും ടീമില് ഇടം നേടിയിട്ടുണ്ട്.
പേസറായ പോട്ട്സ് 2024 ഡിസംബറില് ന്യൂസിലന്ഡിനെതിരെയാണ് അവസാനമായി കളിച്ചത്. ജാക്സ് 2022 ഡിസംബറില് പാക്കിസ്ഥാനെതിരെയും ഒരു ടെസ്റ്റ് കളിച്ചു. ഇടത് കാല്മുട്ടിനേറ്റ പരിക്കിനെ തുടര്ന്ന് ചികിത്സയിലായിരുന്ന മാര്ക്ക് വുഡ് ടീമില് തിരിച്ചെത്തി.
ഇന്ത്യയ്ക്കെതിരായ പരമ്പരയില് വിരലിന് പരിക്കേറ്റ ഷോയിബ് ബഷീറിനെയും ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ഓവല് ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ക്രിസ് വോക്സിനെ ആഷസിലേക്ക് തെരഞ്ഞെടുത്തിട്ടില്ല.
ടീം ഇംഗ്ലണ്ട് : ബെന് സ്റ്റോക്സ് (ക്യാപ്റ്റന്), ജോഫ്ര ആര്ച്ചര്, ഗസ് ആറ്റ്കിന്സണ്, ഷോയിബ് ബഷീര്, ജേക്കബ് ബെഥേല്, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റന്), ബ്രൈഡണ് കാര്സെ, സാക്ക് ക്രൗളി, ബെന് ഡക്കറ്റ്, വില് ജാക്സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, മാര്ക്ക് വുഡ്.