Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashita Alex

America

ഫൊ​ക്കാ​ന​യു​ടെ യൂ​ത്ത് പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക്  ആ​ഷി​ത അ​ല​ക്സ് മ​ത്സ​രി​ക്കു​ന്നു

 ന്യൂയോർക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ (മാ​സ്‌​സി) സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് ആ​ഷി​ത. ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ വേ​ദി​ക​ളി​ലൂ​ടെ വ​ള​ർ​ന്നു വ​ന്ന യു​വ ക​ലാ​കാ​രി​യാ​യ ഇ​വ​ർ നി​ല​വി​ൽ ടോ​റോ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മെ​ഡി​സി​നി​ൽ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ന​ർ​ത്ത​കി, സം​ഘാ​ട​ക, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക, പ്രാ​സം​ഗി​ക, സ്റ്റു​ഡ​ന്‍റ് ലീ​ഡ​ർ എ​ന്നീ നി​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ഷി​ത അ​ല​ക്സ്, കോ​ളേ​ജി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ല്ല മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

സ്റ്റു​ഡ​ന്‍റ് ലീ​ഡ​ർ എ​ന്ന നി​ല​യി​ൽ സ​ഹ​പാ​ഠി​ക​ളി​ലും അ​ധ്യാ​പ​ക​രി​ലും നി​ന്ന് പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി​യി​ട്ടു​ള്ള ആ​ഷി​ത, ഫൊ​ക്കാ​ന​യി​ലെ യൂ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​നും യു​വാ​ക്ക​ളെ സം​ഘ​ട​ന​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ദൗ​ത്യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ആ​ഷി​ത അ​ല​ക്സി​ന്റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി നോ​മി​നേ​റ്റ് ചെ​യ്തു. ആ​ഷി​ത അ​ല​ക്സി​ന്റെ സ്ഥാ​നാ​ർഥി​ത്വം ഫൊ​ക്കാ​ന എ​ന്ന മ​ഹ​ത്താ​യ സം​ഘ​ട​ന​യ്ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് മാ​സ്‌​സി പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി അ​ല​ക്സ് തോ​മ​സ്, ട്ര​ഷ​റ​ർ ജോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up