Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashraf Hamza

അ​ഷ്റ​ഫ് ഹം​സ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി വി​നീ​ത് ശ്രീ​നി​വാ​സ​ൻ; ഒ​പ്പം ചെ​മ്പ​ൻ വി​നോ​ദും പ​ത്മ​പ്രി​യ​യും

ത​മാ​ശ, ഭീ​മ​ന്‍റെ വ​ഴി, സു​ലൈ​ഖ മ​ൻ​സി​ൽ എ​ന്നീ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ഷ്‌​റ​ഫ് ഹം​സ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പു​റ​ത്ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, പ​ത്മ​പ്രി​യ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് റീ​ലി​സ്റ്റി​ക് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ സ​മീ​ർ കാ​രാ​ട്ട്, സു​ബീ​ഷ് ക​ണ്ണ​ഞ്ചേ​രി, ജോ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.  

സു​ലൈ​ഖ മ​ൻ​സി​ൽ എ​ന്ന അ​ഷ്‌​റ​ഫ് ഹം​സ സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്‍റി​ക് സി​നി​മ​യി​ലൂ​ടെ​യാ​ണ് റീ​ലി​സ്റ്റി​ക് സ്റ്റു​ഡി​യോ​സ് ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്.

ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്ത് ന​സ്‌​ലെ​ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ 'ആ​ല​പ്പു​ഴ ജിം​ഖാ​ന'​യ്ക്ക് ശേ​ഷം റീ​ലി​സ്റ്റി​ക് സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. 

സി​ജു വി​ൽ​സ​ൺ, ദീ​പ​ക് പ​റ​മ്പോ​ൽ, വെ​റും വ​ർ​ഷ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. അ​ഷ്‌​റ​ഫ് ഹം​സ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​നോ​ടൊ​പ്പം മി​ഥു​ൻ ദി​വാ​ക​ര​ൻ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ്ണു ത​ണ്ടാ​ശ്ശേ​രി ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് ശ്ര​ദ്ധേ​യ റാ​പ്പ​റും സം​ഗീ​ത​ജ്ഞ​നു​മാ​യ ഡാ​ബ്‌​സി സം​ഗീ​തം പ​ക​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 

എ​ഡി​റ്റി​ങ്: ഷ​ഫീ​ഖ് മു​ഹ​മ്മ​ദ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: കൃ​പേ​ഷ് എ.​എ, വ​സ്ത്രാ​ല​ങ്കാ​രം: മ​ഷ​ർ ഹം​സ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ആ​ന്‍റ​ണി തോ​മ​സ്, മേ​ക്ക​പ്പ്: ആ​ർ.​ജി വ​യ​നാ​ട​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ: ഫ​സ​ൽ ബ​ക്ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: ഷം​സു​ദ്ദീ​ൻ മ​ങ്ക​ര​ത്തൊ​ടി, ആ​ക്ഷ​ൻ: കാ​ർ​ത്തി​കേ​യ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ഹ​രീ​ഷ് തേ​ക്ക​പ്പാ​ട്ട്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ബി​ബി​ൻ സേ​വ്യ​ർ, പോ​സ്റ്റ​ർ ഡി​സൈ​ൻ: യെ​ല്ലോ ടൂ​ത്ത്, സ്റ്റി​ൽ​സ്: കി​ര​ൺ​ദാ​സ്, പിആ​ർഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Latest News

Corehub Up