Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AshutoshDixit

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. എയർ ചീഫ് മാർഷൽ എ.പി. സിംഗ് പദവി ഒഴിഞ്ഞതിനുപിന്നാലെയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്.

വ്യോമസേനാ മേധാവിയാകുന്നതിന് മുൻപ് ഇന്ത്യൻ വ്യോമസേനയുടെ വൈസ് ചീഫ് ആയി സേവനമനുഷ്ഠിച്ച അദ്ദേഹം, ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ കാര്യാലയത്തിലെ ചീഫ് ഓഫ് ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് പദവിയും വഹിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ട് കാലത്തെ സൈനിക സേവനത്തിനിടയിൽ ഫൈറ്റർ പൈലറ്റായും എക്സ്പെരിമെന്‍റൽ ടെസ്റ്റ് പൈലറ്റായും അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. മിറാഷ്-2000, ജാഗ്വാർ, മിഗ് വേരിയന്‍റുകൾ, തേജസ്, ഹോക്ക്, കിരൺ, എഎൻ-32, ഐഎൽ-78 തുടങ്ങിയ വിവിധ വിമാനങ്ങളിലായി 3,500-ലധികം മണിക്കൂർ പറക്കൽ പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം.

ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, കോപ് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നിർണായക സൈനിക ദൗത്യങ്ങളിലും പരിശീലനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.

വെസ്റ്റേൺ സെക്ടറിലെ മുൻനിര ഫൈറ്റർ ബേസ്, സതേൺ സെക്ടറിലെ ഫൈറ്റർ ട്രെയിനിംഗ് ബേസ് എന്നിവയുടെ കമാൻഡറായും സതേൺ എയർ കമാൻഡിന്‍റെ എയർ ഡിഫൻസ് കമാൻഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ, എയർ ഹെഡ്ക്വാട്ടേഴ്സിൽ അസിസ്റ്റന്‍റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്രോജക്ട്സ്), അസിസ്റ്റന്‍റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്ലാൻസ്), ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എന്നീ സുപ്രധാന പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

Latest News

Corehub Up